മാസപ്പടി വിവാദം ;വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി1 min read

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും എതിരായ മാസപ്പടി ആരോപണങ്ങളില്‍ വിജിലൻസ് അന്വേഷണം വേണമെന്ന ഹര്‍ജി തള്ളി.

മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. തെളിവുകളുടെ അഭാവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിടാൻ ആവില്ലെന്ന് കോടതി വ്യക്തമാക്കി.

കുറ്റകൃത്യം നടന്നെന്ന് തെളിയിക്കാനുള്ള രേഖകളില്ല. പത്രവാര്‍ത്തകളുടെ പേരില്‍ കേസെടുത്ത് അന്വേഷണം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടി. പിണറായി വിജയന്റെ മകള്‍ വീണ കരിമണല്‍ കമ്ബനിയോട് വാങ്ങിയത് മാസപ്പടിയാണെന്നും അന്വേഷിച്ച്‌ നടപടിയെടുക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *