കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം : കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി1 min read

ആലപ്പുഴ: ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍കാരെ ഉള്‍പ്പെടുത്തണമെന്ന് കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി.

സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ഉള്‍പ്പെടുത്തി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വിപുലീകരിച്ചപ്പോള്‍ കെ.എസ്.ആര്‍.ടി.സി. യിലെ പെന്‍ഷന്‍കാരെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമാണ്.

തുച്ഛമായ പെന്‍ഷന്‍കൊണ്ട് ജീവിക്കുന്ന പെന്‍ഷന്‍കാരെക്കൂടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും കെ.എസ്.ആര്‍.ടി.സി. പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ ആലപ്പുഴ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യൂണിറ്റ് കമ്മിറ്റി യോഗത്തില്‍ ബേബി പാറക്കാടന്‍ അധ്യക്ഷത വഹിച്ചു.

വി.രാധാകൃഷ്ണന്‍, എം.പി.പ്രസന്നന്‍, ബി.ഗോപകുമാര്‍, ടി.സി.ശാന്തിലാല്‍, പി.എ.കൊച്ചുചെറുക്കന്‍, എ.കമറുദ്ദീന്‍, എം.അബൂബക്കര്‍, വി.പുഷ്‌കരന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *