തിരുനയിനാർ കുറിച്ചി മാധവൻ നായർ (1916 – 1965) ഇന്ന് 58-ാം സ്മൃതിദിനം,സ്മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

1/4/23

കേരളത്തിലെ ആദ്യകാല ഗാന രചയിതാക്കളിൽ പ്രമുഖനായിരുന്നു തിരുനയിനാർകുറിച്ചി മാധവൻ നായർ.കവി, അദ്ധ്യാപകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട് 1916 ഏപ്രിൽ 16ന് കന്യാകുമാരി ജില്ലയിലെ തിരുനയിനാർകുറിച്ചി ഗ്രാമത്തിലായിരുന്നു ജനനം.1951 മുതൽ 1965 വരെ ഏകദേശം 300 ഓളം ഗാനങ്ങൾ ഇദ്ദേഹം രചിച്ചു.ഹരിശ്ചന്ദ്ര എന്ന ചിത്രത്തിലെ ആത്മവിദ്യാലയമേ……, ഭക്തകുചേലയിലെ ഈശ്വര ചിന്തയിതൊന്നേ…. എന്നിവ വളരെ ശ്രദ്ധേയമായ ഗാനങ്ങളായിരുന്നു. മലയാളം വിദ്വാൻ പരീക്ഷ ജയിച്ചതിനു ശേഷം കുളച്ചൽ, തിരുവട്ടാർ എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. 1948-ൽ ട്രാവൻകൂർ റേഡിയോ നിലയത്തിൻ്റെ തുടക്കത്തിനു പിന്നിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ട്രാവൻകൂർ റേഡിയോ നിലയം പിന്നീട് ആകാശവാണിയായപ്പോഴും അമരത്തു തന്നെ ഉണ്ടായിരുന്ന ശ്രീ മാധവൻ നായർ ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരം ആകാശവാണിയിലൂടെ കേന്ദ്ര സർക്കാർ ജീവനക്കാരാനായി. പല ഭാഷകളിൽ പ്രാവീണ്യമുള്ള ഇദ്ദേഹം ആകാശവാണിയിലെ ജോലിക്കിടയിലാണ് ഗാനരചനയിലേക്കു തിരിഞ്ഞത്. പാട്ടുകളിൽ ബഹുഭൂരിപക്ഷത്തിനും ഈണമിട്ടത് ബ്രദർ ലക്ഷ്മണനായിരുന്നു. കമുകറ പുരുഷോത്തമനാണ് അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ കൂടുതലും ആലപിച്ചത്. 1965 ഏപ്രിൽ 1 -ാം തീയതി 49-ാം വയസ്സിൽ അന്തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *