പച്ചപ്പ് തേടി. ഡിസംബർ 15-ന് തീയേറ്ററിൽ1 min read

പട്ടിണിപാവങ്ങളുടെയും
ഭൂരഹിതരുടെയും കഷ്ടപ്പാടുകളും ബുദ്ധിമുട്ടകളും ലോകം അറിയാറില്ല .ഇവരുടെ കഥ ലോകത്തെ അറിയിക്കാൻ പച്ചപ്പ് തേടി എന്ന ചിത്രം വരുന്നു. സിനിഫ്രൻസ്ക്രീയേഷൻസിനു വേണ്ടി എഴുത്തുകാരനായ കാവിൽ രാജ് രചനയും, സംവിധാനവും നിർവ്വഹിക്കുന്ന പച്ചപ്പ് തേടി എന്ന ചിത്രം ഡിസംബർ 15-ന് കൃപാനിധി സിനിമാസ് തീയേറ്ററിലെത്തിക്കും.

വിദ്യാസമ്പന്നനായിട്ടും തൊഴിലൊന്നും ലഭിക്കാതെവന്നപ്പോൾ കാരണവന്മാരിൽനിന്നുംകൈമാറിവന്നഭൂമിയിൽകൃഷിചെയ്തുജീവിക്കുവാൻതുടങ്ങിയ ഒരുയുവാവിന്റ ദൈന്യങ്ങളുടെ കഥയാണ്,പച്ചപ്പ് തേടി എന്നസിനിമയിലൂടെ സംവിധായകൻ കാവിൽരാജ് സാക്ഷാത്ക്കരിക്കുന്നത്.വിനോദ് കോവൂരാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.വിനോദ് ഈചിത്രത്തിൽ ഒരു ഗായകനായും എന്നുന്നുണ്ട്.

കടക്കെണിയിൽവീണുപോയഹതഭാഗ്യനായചെറുപ്പക്കാന്റെയും,അവനെപ്രണയിച്ചപെൺകുട്ടിയുടെയും കഥ പറയുന്നതോടൊപ്പം,സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ ഇടപെട്ടുപ്രവർത്തിക്കുന്നഷീബടീച്ചറുടെയും ,ഒരുപെൺകുട്ടിയെവളർത്തുവാൻ
കഷ്ടപ്പെടുന്നഒരു
അമ്മയുടെയും കഥ പറയുകയാണ് ഈ ചിത്രം.
വീടുംപുരയിടവുംബന്ധങ്ങളുംനഷ്ടപ്പെട്ട നിരാലംബരായപച്ച മനുഷ്യരുടെ കഥ വ്യത്യസ്തമായി അവതരിപ്പിക്കുക കൂടിയാണ് ഈ ചിത്രം .

സിനിഫ്രൻസ്ക്രീയേഷൻസ് തൃശൂർ നിർമ്മിക്കുന്ന പച്ചപ്പ്തേടി,കഥ,തിരക്കഥ,സംഭാഷണം, ഗാനങ്ങൾ, സംവിധാനം – കാവിൽ രാജ് ,ഛായാഗ്രഹണം –
മധുകാവിൽ, എഡിറ്റിംഗ് – സജീഷ്നമ്പൂതിരി ,സംഗീതം-ആർ.എൻ.രവീന്ദ്രൻ,മിക്കുകാവിൽ,ഗായകർ-വിനോദ്കോവൂർ,ശ്രീഹരിമണികണ്ഠൻ,ചാന്ദ്നിമിക്കു,
പശ്ചാത്തലസംഗീതം-ആർ.എൻ.രവീന്ദ്രൻ,ഡബ്ബിംങ് -ശാരികവാര്യർ,നിഷ.പി,
വരദ,ചമയം -ഷിജി താനൂർ,
കോസ്റ്റ്യൂം -സുധി താനൂർ,
കലാസംവിധാനം -അനീഷ്പിലാപ്പുള്ളി,
ശബ്ദമിശ്രണം -ചന്ദ്രബോസ്,ശബ്ദലേഖനം-റിച്ചാഡ് അന്തിക്കാട്,
സ്റ്റുഡിയോ -ചേതനമീഡിയ
തൃശ്ശൂർ,ചന്ദ്രബോസ് സ്റ്റുഡിയോ,കൊടുങ്ങല്ലൂർ,
സബ്ടൈറ്റിൽ -കാവിൽരാജ്,ജേക്കബ്സൈമൺ,മുഖ്യസഹസംവിധായകൻ -ജേക്കബ്സൈമൺ,
സഹസംവിധാനം -ജയരാജ്ഗുരുവായൂർ,ജയൻപെരിങ്ങോട്ടുകുറിശ്ശി,
പി.ആർ.ഒ- അയ്മനം സാജൻ, വിതരണം – കൃപാനിധി സിനിമാസ്

വിനോദ് കോവൂർ ,സലിം ഹസൻ ,ജിയോ മാറഞ്ചേരി,ഹബീബ് ഖാൻ ,ജേക്കബ് സൈമൺ, ഉണ്ണികൃഷ്ണൻ നെട്ടിശ്ശേരി, കലാമണ്ഡലം പരമേശ്വരൻ, ബാലചന്ദ്രൻ പുറനാട്ടുകര, ഗായത്രി, സറീന, അനുപമ, ജയശ്രി, അനുശ്രീ, കുമാരി സമ എന്നിവർ അഭിനയിക്കുന്നു .

Leave a Reply

Your email address will not be published. Required fields are marked *