ലോക്‌സഭാ തിരഞ്ഞെടുപ്പ് :ജില്ലയിൽ 36 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു,തിരുവനന്തപുരത്ത് 22 പേർ, ആറ്റിങ്ങലിൽ 14 പേർ1 min read

 

തിരുവനന്തപുരം :ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 36 സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ 22 പേരും ആറ്റിങ്ങൽ മണ്ഡലത്തിൽ 14 പേരും പത്രിക നൽകി. തിരുവനന്തപുരത്ത് 32 നാമനിർദേശ പത്രികകളും ആറ്റിങ്ങലിൽ 22 നാമനിർദേശ പത്രികകളും ലഭിച്ചു.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 13 പേരാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ പത്രിക നൽകിയത്. രാജീവ് ചന്ദ്രശേഖർ (ഭാരതീയ ജനതാ പാർട്ടി), വി.വി രാജേഷ് (ഭാരതീയ ജനതാ പാർട്ടി), മോഹനൻ.ഡി (സ്വതന്ത്രൻ), നിഷാന്ത് ജി രാജ് (സ്വതന്ത്രൻ), റഹുമ്മുദ്ദീൻ (സ്വതന്ത്രൻ), വിനോദ്.എസ്.വി (വിടുതലൈ ചിരുതയ്ഗൾ കട്ച്ചി), മിത്രാ കുമാർ (സ്വതന്ത്രൻ), ശശി.എസ് (സ്വതന്ത്രൻ), ജെയ്ൻ വിൽസൺ (സ്വതന്ത്രൻ), ഷിർലി ജോൺ (സ്വതന്ത്രൻ), ഷൈൻ ലാൽ (സ്വതന്ത്രൻ), ജോസഫ് ജോൺ (സ്വതന്ത്രൻ), അഖിൽ എം.എ (സ്വതന്ത്രൻ) എന്നിവർ വരണാധികാരി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് നാമനിർദേശ പത്രിക സമർപ്പിച്ചു. രാജീവ് ചന്ദ്രശേഖർ (ഭാരതീയ ജനതാ പാർട്ടി) മൂന്ന് സെറ്റ് പത്രിക നൽകി. വിനോദ്.എസ്.വി (വിടുതലൈ ചിരുതയ്ഗൾ കട്ച്ചി) രണ്ട് സെറ്റ് പത്രിക നൽകി. രാജേന്ദ്രൻ .എസ് (ബഹുജൻ സമാജ് പാർട്ടി) ഒരു സെറ്റ് പത്രിക കൂടി നൽകി.

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ എട്ട് പേർ നാമനിർദേശ പത്രിക നൽകി. പ്രകാശ്.എസ്(സ്വതന്ത്രൻ), അഡ്വ.അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്), സന്തോഷ് .കെ (സ്വതന്ത്രൻ), പ്രകാശ് പി.എൽ (സ്വതന്ത്രൻ), മുഹമ്മദ് ഫൈസി.എൻ (സ്വതന്ത്രൻ), വിവേകാനന്ദൻ.കെ (സ്വതന്ത്രൻ), അനിൽകുമാർ ജി.ടി (സ്വതന്ത്രൻ), വിനോദ് രാജ്കുമാർ (അഖില കേരള തൃണമൂൽ പാർട്ടി) എന്നിവർ വരണാധികാരി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പ്രേംജി.സിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. അഡ്വ.അടൂർ പ്രകാശ് (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) മൂന്ന് സെറ്റ് നാമനിർദേശ പത്രിക നൽകി. വി.മുരളീധരൻ (ഭാരതീയ ജനതാ പാർട്ടി ) മൂന്നാമത്തെ സെറ്റ് പത്രികയും വി.ജോയ് (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്) നാലാമത്തെ സെറ്റ് പത്രികയും സമർപ്പിച്ചു.

പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് (ഏപ്രിൽ അഞ്ച്) രാവിലെ 11 ന് ആരംഭിക്കും. ഏപ്രിൽ എട്ടിനാണ് പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തിയതി.

Leave a Reply

Your email address will not be published. Required fields are marked *