തദ്ദേശ തെരഞ്ഞെടുപ്പ് ;വോട്ടർപട്ടിക പുതുക്കൽ ഇന്നുമുതൽ പുനരാരംഭിക്കും, 16വരെ അപേക്ഷിക്കാം,1 min read

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടി പുനരാരംഭിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
ഇന്ന്  മുതൽ പൊതുജനങ്ങൾക്ക് കമ്മീഷന്റെ
www.lsgelection.kerala.gov.n
വെബ്‌സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 16 വൈകുന്നേരം അഞ്ച് മണിവരെ അപേക്ഷ സ്വീകരിക്കും. അപേക്ഷകളുടേയും ആക്ഷേപങ്ങളുടേയും ഹിയറിങ് മാർച്ച് 23ന് പൂർത്തിയാകും. മുമ്പ് അപേക്ഷ സമർപ്പിച്ചിട്ട് ഹിയറിങിന് പങ്കെടുക്കാത്തവർ ഈ കാലയളവിൽ ഹിയറിങിന് ഹാജരാകണം. തീയതി സംബന്ധിച്ച അറിയിപ്പ് വെബ്‌സൈറ്റിൽ നൽകിയിട്ടുണ്ട്. മാർച്ച് 25ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *