തദ്ദേശ തെരഞ്ഞെടുപ്പ് :സ്ഥാനാർഥികൾക്കെതിരെയുള്ള വ്യാജ പ്രചരണൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡി ജി പി1 min read

തിരുവനന്തപുരം  : തദ്ദേശ സ്വയംഭരണ സ്ഥാപന പൊതു തെരഞ്ഞെടുപ്പില്‍ സമൂഹ മാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥികള്‍ക്കെതിരെ വ്യാജ അശ്ലീല പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടി.

വനിതകള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രചാരണ ഫോട്ടോയും മറ്റ് സ്വകാര്യ ഫോട്ടോകളും എഡിറ്റ് ചെയ്ത് അശ്ലീലച്ചുവയുള്ള പദപ്രയോഗത്തോടെ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാലാണ് നടപടി.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമം, കേരള പോലീസ് നിയമം, ഇന്ത്യന്‍ ശിക്ഷാ നിയമം എന്നിവയനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹ്‌റ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *