കുട്ടികർഷകന് സഹായകവുമായി സർക്കാർ,5പശുക്കളെ സൗജന്യമായി നൽകും1 min read

ഇടുക്കി :13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും സഹായം വാഗ്ദാനം ചെയ്ത് മന്ത്രി ചിഞ്ചു റാണി.

അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കളെ സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി നല്‍കുമെന്ന് മന്ത്രി മാത്യുവിന് ഉറപ്പ് നല്‍കി. അത്യുത്പാദനശേഷിയുള്ള അഞ്ച് പശുക്കള്‍ക്ക് ഇൻഷുറൻസ് നല്‍കുമെന്നും ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും വിതരണം ചെയ്യുമെന്നും ചിഞ്ചു റാണി പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ കന്നുകാലികള്‍ക്കും ഇൻഷുറൻസ് ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മന്ത്രി പറഞ്ഞു. മില്‍മയുടെ പദ്ധതിയില്‍ നിലവില്‍ 60,000 പശുക്കള്‍ക്ക് മാത്രമേ ഇൻഷുറൻസ് ഉള്ളൂ. കേന്ദ്രത്തിന്റെ സഹായത്തോടെ ഇത് വിപുലീകരിക്കാനാണ് ശ്രമിക്കുന്നത്. ക്ഷീരകര്‍ഷകര്‍ക്കുള്ള ഇൻഷുറൻസ് 60:40 അനുപാതത്തില്‍ നടപ്പാക്കുമെന്നും അവര്‍ പറഞ്ഞു.

തിങ്കളാഴ്ച തൊടുപുഴയ്ക്കടുത്ത് വെള്ളിയാമറ്റത്ത് തൊഴുത്തില്‍ ഉണക്ക മരച്ചീനി തൊണ്ട് തീറ്റ നല്‍കിയതിനെ തുടര്‍ന്ന് ഹൈഡ്രോസയാനിക് ആസിഡ് വിഷബാധയേറ്റ് കേഴേപ്പറമ്പിൽ മാത്യു ബെന്നിയുടെ പതിമൂന്ന് കന്നുകാലികള്‍ ചത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *