രണ്ടാം പിണറായി സർക്കാർ കേരളത്തിൽ ദാരിദ്ര്യം ഇല്ലാതാകും ;M. V. ഗോവിന്ദൻ1 min read

18/2/23

തിരുവനന്തപുരം :രണ്ടാം പിണറായി സർക്കാരിന്റെ കാലാവധി കഴിയുമ്പോൾ കേരളത്തിൽ ദാരിദ്ര്യം ഇല്ലാതാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി M V ഗോവിന്ദൻ.

കേന്ദ്ര വിഹിതം വന്‍തോതില്‍ വെട്ടിക്കുറച്ചുകൊണ്ട് എന്‍.ഡി.എ സര്‍ക്കാര്‍ കേരളത്തെ അവഗണിക്കുകയാണ്. കടംവാങ്ങല്‍ പരിധി കുറച്ചതും സംസ്ഥാനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. 40000 കോടി രൂപയുടെ വിഹിതമാണ് കുറയുന്നത്.

വിവിധ ആനുകൂല്യങ്ങളും റവന്യൂ കമ്മിറ്റി ഗ്രാന്‍ഡും കേന്ദ്രം വെട്ടി കുറയ്ക്കുകയാണ്. ഒടുവില്‍ ജിഎസ്ടിയിലും കൈവച്ചു. ഇടത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കേന്ദ്രം ബോധപൂര്‍വ്വമായി പ്രവര്‍ത്തിക്കുകയാണെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു. ജനകീയ പ്രതിരോധ ജാഥ ലക്ഷമിടുന്നത് പ്രതിരോധമാണ്. സംസ്ഥാനം രാജ്യത്തിന് മാതൃകയായാണ് പ്രവര്‍ത്തിക്കുന്നത്. യുഡിഎഫ് എം.പിമാര്‍ കേന്ദ്ര നയത്തിനെതിരെ സംസാരിക്കുന്നില്ല. സംസ്ഥാനത്തെ പ്രതിരോധത്തിലാക്കാനാണ് എം പിമാര്‍ ശ്രമിക്കുന്നത്. ആര്‍എസ്‌എസ് ഹിന്ദു രാഷ്ട്രം,നടപ്പാക്കാന്‍ ശ്രമിക്കുകയാണ്.

തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്ര ഏജന്‍സികളുടെ നീക്കം. ഇതുകൊണ്ടൊന്നും ജനങ്ങളില്‍ ആശയക്കുഴപ്പവും ഉണ്ടാക്കാനാവില്ല. പിണറായിയെ അഴിമതിക്കാരനാക്കാന്‍ ശ്രമിച്ചാല്‍ വിജയിക്കില്ല. ലൈഫ് പദ്ധതിയെ അന്വേഷണം ബാധിക്കില്ല. സംസ്ഥാനത്തെ പാര്‍ട്ടിയില്‍ വിഭാഗീയത പൂര്‍ണമായും മാറിയിട്ടുണ്ട്. ഇ പി ജയരാജനുമായി ഒരു അകല്‍ച്ചയുമില്ല. എക്കാലത്തും അടുത്ത ബന്ധമാണ് പുര്‍ത്തിയിട്ടുള്ളത്. കൂടുതല്‍ കാലം ഒരുമിച്ച്‌ പ്രവര്‍ത്തിച്ച കേഡറാണ് ഇ പി ജയരാജന്‍. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയം അവസാനിപ്പിക്കുമോ എന്ന് പറയേണ്ടത് ഇപി തന്നെയാണ്

ഭരണഘടനാ സ്ഥാപനങ്ങളെല്ലാം ആര്‍എസ്‌എസ് വത്കരിക്കുകയാണ്. ജുഡീഷ്യല്‍ സംവിധാനം, സിബിഐ, ഇഡി, തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവിടങ്ങളില്‍ ആര്‍എസ്‌എസ് ഇടപെടല്‍ ഉണ്ടാകുന്നുണ്ട്.കോണ്‍ഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നത്. കോണ്‍ഗ്രസ് ബി ജെ പി ക്ക് ബദലാകില്ല. കേന്ദ്ര ഏജന്‍സികളുടെ ശ്രമമൊന്നും ഇവിടെ വിജയിക്കില്ല. കേന്ദ്ര ഏജന്‍സി നീക്കങ്ങളെ പാര്‍ട്ടി നേരിടാന്‍ ഉദ്ദേശിക്കുന്നില്ല. അവര്‍ക്കു വേണ്ടത് അവര്‍ ചെയ്യട്ടെ. ഇഡി ഉള്‍പ്പടെ എല്ലാ അസ്ത്രവും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ചതാണല്ലോ. എന്നിട്ടും ഇടത് മുന്നണിയെ ജനങ്ങള്‍ 99 സീറ്റ് നല്‍കിയാണ് വിജയിപ്പിച്ചത് എന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *