ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളുമായി പരസ്പരം ജീവനു തുല്യം സ്നേഹിച്ച ആലീസും റോബർട്ടും ജീവിതത്തിൽ ഒന്നാകുന്നു. സന്തോഷത്തിന്റെ നാളുകൾ കടന്നു പോകവെ ആലീസ് ഗർഭിണിയാകുന്നു. യാദൃശ്ചികമായുണ്ടാകുന്ന ഒരു കലഹത്തിൽ റോബർട്ട് കൊലപാതകിയാകുന്നു. കൊലപാതക കുറ്റത്തിന് റോബർട്ട് ജയിലിലടയ്ക്കപ്പെടുന്നു. ആലീസ് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നു. അവൾ ആ കുഞ്ഞിന് ‘അന്ന ‘ എന്ന് പേരിട്ടു. ആരോരുമില്ലാത്ത ആ അമ്മയ്ക്കും കുഞ്ഞിനും ഫാദർ ആഷ്ബി താങ്ങും തണലുമാകുന്നു.
വൃക്കരോഗബാധിതനായ അന്നയുടെ കൂട്ടുകാരൻ വിഷ്ണുവിന് അന്നയുടെ നിർബ്ബന്ധ പ്രകാരം ആലീസ് വൃക്ക നൽകുന്നു. സർജറി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങി വന്ന വിഷ്ണുവിന്റെ അച്ഛൻ സുധാകരൻ തന്റെ ജീവിതത്തിലേക്ക് ആലീസിനെ ക്ഷണിക്കുന്നു. ഇതിനിടയിൽ റോബർട്ട് ജയിൽ മോചിതനാകുന്നു. എന്തു ചെയ്യണമെന്നറിയാതെ ആലീസിനെ ചുറ്റിപ്പറ്റി നിരവധി കഥകൾ പരക്കുന്നു.
ആരാണ് ആലീസ്? ആ ഗ്രാമത്തിൽ എന്തിനാണവൾ വന്നത്? ഉദ്വേഗത്തിന്റെ ക്ലൈമാക്സിലേക്ക് ചിത്രം നീങ്ങുന്നു. ബാനർ, നിർമ്മാണം -ഫോർലൈൻ സിനിമ, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം -ജഹാംഗീർ ഉമ്മർ,
ഛായാഗ്രഹണം – ഹാരിസ് അബ്ദുള്ള, എഡിറ്റിംഗ് -പീറ്റർ സാജൻ, പ്രൊ’ കൺട്രോളർ- അജയഘോഷ് പരവൂർ , ഗാനരചന – കാനേഷ് പുനൂർ, ഡോ.സുനിൽ എസ് പരിയാരം, രാധാമണി പരമേശ്വരൻ, പൂവ്വച്ചൽ ഹുസൈൻ, സംഗീതം – അൻവർഖാൻ താരിഖ്, ആലാപനം- പി ജയചന്ദ്രൻ , കെ എസ് ചിത്ര , മഞ്ജരി, റിമി ടോമി, നജീം അർഷാദ്, ജ്യോത്സന, പശ്ചാത്തല സംഗീതം – ബിജിപാൽ, ചമയം – ഉദയൻ നേമം, കോസ്റ്റ്വും – പ്രസാദ് ആനക്കര, കല – സാനന്ദ് രാജ്, സഹസംവിധാനം -രാഹുൽ കൃഷ്ണൻ,
സ്റ്റുഡിയോ – ഏരീസ് വിസ്മയ, പ്രൊ.മാനേജർ _ ശ്രീജിത്ത്, എ എം റാഫി, ലൊക്കേഷൻ മാനേജർ – സലിം മൈലയ്ക്കൽ, ഡിസൈൻസ് ഡി സ്റ്റുഡിയോ, ഹൈ ഹോപ്സ് ഡിസൈൻ, ഡിഐ, വിഷ്വൽ എഫക്ട്സ് -വിസ്താ വി എഫ് എക്സ്, സ്റ്റുഡിയോ – ഏരീസ് വിസ്മയ, സ്റ്റിൽസ് – അനുപള്ളിച്ചൽ, സുനോര മടത്തറ, സംഘട്ടനം – ഡ്രാഗൺ ജിറോഷ്, വിതരണം -ഹൈഹോപ്സ് ഫിലിം ഫാക്ടറി,
പി ആർ ഓ – അജയ് തുണ്ടത്തിൽ. മിഥുൻ രമേശ്, ഷമ്മി തിലകൻ, ശ്രീജിത്ത് രവി, കിടിലം ഫിറോസ്, പാഷാണം ഷാജി, സുനിൽ സുഗത, നോബി, കോട്ടയം പ്രദീപ്, ഷാനവാസ് പ്രേം നസീർ , പി ശ്രീകുമാർ , ഡോ.സതീഷ്, ഷെഫീഖ് കരീം, ഫാ.ഡേവിസ് ചിറമേൽ, ഡോ.ഇക്ബാൽ, റിയാസ് മറിമായം, ഷിബുഡാസ്ലർ, ഗിന്നസ് വിനോദ് , രാജാ അസീസ്, ചിപ്പി ദേവസ്യ, അക്ഷര കിഷോർ, സീമാ ജി നായർ, അഞ്ജനാ അപ്പുക്കുട്ടൻ, ടി ടി ഉഷ, സ്റ്റെല്ലാ രാജ, പീരപ്പൻകോട് ശാന്ത, എ കെ എസ് , കെ സി അജിത്ത്, സലിം മൈലയ്ക്കൽ,
ഫാദർ ഷിബു, ഷൈജു ബി കല്ലറ, മാസ്റ്റർ ആബീദ് മജീദ്, മാസ്റ്റർ കൗസ്തുഭ്, ബേബി ഗൗരീ കൃഷ്ണ , ബേബി അനുപമ, വർക്കല രാജൻ, എം ആർ ഷാജി, സാബു പ്ളാങ്കുവിള എന്നിവർ കഥാപാത്രങ്ങളാകുന്നു.
2019-09-10