രാജി ഗവർണർ അംഗീകരിച്ചു, വകുപ്പുകൾ മുഖ്യമന്ത്രിക്ക്1 min read

 

തിരുവനന്തപുരം: രാജിവച്ച മന്ത്രി സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ മുഖ്യമന്ത്രി ഏറ്റെടുക്കും. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന സാംസ്‌കാരിക, ഫിഷറീസ് വകുപ്പുകളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഏറ്റെടുക്കുന്നത്. സജി ചെറിയാന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്ത്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.

ഭരണഘടനയെ അവഹേളിച്ച്‌ പ്രസ്താവന നടത്തിയ സംഭവത്തില്‍ കോടതി ഇടപെടലുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം സര്‍ക്കാരിന് ലഭിച്ചതിന് പിന്നാലെയാണ് സജി ചെറിയാന്‍ രാജിവച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയ സജി ചെറിയാന്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. രാജിയ്ക്ക് മുഖ്യമന്ത്രി നിര്‍ബന്ധിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് രാജി വയ്ക്കുന്നതെന്നും സജി ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും തന്റെ പ്രസംഗം ദുര്‍വ്യാഖ്യാനിക്കപ്പെട്ടെും ഇതില്‍ വിഷമമുണ്ടെന്നും സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു.

” ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നും ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു എന്നൊക്കെയുള്ള രൂക്ഷ പരാമർശങ്ങളാണ് സജി ചെറിയാൻ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *