മികച്ച പരിസ്ഥിതി ചിത്രമായ “മാത്തുക്കുട്ടിയുടെ വഴികൾ “ജനശ്രദ്ധ ആകർഷിക്കുന്നു.1 min read

23/8/22

നാടിനോടും ഭൂമിയോടും പ്രണയം തോന്നിയ മാത്തുക്കുട്ടിയുടെ ജീവിതകഥ സിനിമയായി അഭ്രപാളിയിൽ വന്നപ്പോൾ പ്രേക്ഷകർ ആകാംക്ഷരായി. അഡ്വക്കറ്റ് സി സി മാത്യുവിന്റെ കൈപ്പേറിയ ജീവിത അനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ചിത്രം പറയുന്നത്. ഇതിനോടകം തന്നെ പല വിദേശരാജ്യങ്ങളിലും പര്യടനം നടത്തിയിട്ടുള്ള ലോക സഞ്ചാരിയായ അദ്ദേഹത്തിന്റെ കഥ തേങ്ങലോടെയാണ് തീയേറ്ററിൽ ഇരുന്നു പലരും കണ്ടത്. മാത്തുക്കുട്ടിയുടെ യൗവനം അവതരിപ്പിച്ച കൈലാഷും ബാല്യം അവതരിപ്പിച്ച അൽസാബിത്തും പ്രശംസ നേടി. പുതുമുഖ നായിക നൈറ നിഹാർ, സുനിൽസുഗത, ദേവൻ, സന്തോഷ് കീഴാറ്റൂർ, റിയാസ് വയനാട് എന്നിവരും മികച്ചുനിന്നു.

കൈലാഷ്,സുനിൽ
സുഗത,അഡ്വക്കേറ്റ് സിസി മാത്യു, ദേവൻ,സന്തോഷ് കീഴാറ്റൂർ, ബാലാജി ശർമ,മിസ്ഫ പി വി, റിയാസ് വയനാട്,പി സി ഗോപിനാഥ്,ഡോക്ടർ സാജൻ എം പണിക്കർ,നൈറ നിഹാര്‍, ജയ സജീവ്,ദിൽപ്രിയ,അൽസാബിത്ത് അദ്രിനാഥ്,ആകാശ് ദാമു, ഇഷാ തണൽ,നാഥൻ തൃശൂർ,സറഹാ പോൾ, ഗിരിജ ബാലൻ എന്നിവർ അഭിനയിക്കുന്നു.

മാത്തുക്കുട്ടിയുടെ വഴികൾ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ബിജു എം രാജാണ്.ഭാസ്കരൻ ബത്തേരി തിരക്കഥ സംഭാഷണം ഗാനരചന എന്നിവ നിർവഹിച്ചിരിക്കുന്നു. ബാനർ ചെറു വേലിക്കൽ ഫിലിംസ്.ചായഗ്രഹണം മുരളി പണിക്കർ.എഡിറ്റിംഗ് ശ്രീജിത്ത് പുതുപ്പാടി. സംഗീതം എം സുനിൽ. ബി ജി എം ഡൊമിനിക് മാർട്ടിൻ.പ്രൊഡക്ഷൻ കൺട്രോളർ ഗിരീഷ് നക്ഷത്ര.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് റിയാസ് വയനാട്.അസോസിയേറ്റ് ഡയറക്ടർ ഷാഹുൽ കൃഷ്ണ

.അസിസ്റ്റന്റ് ഡയറക്ടർസ് ഷെജിൻ രാജ്,, ജിഷ്ണു എ, കൃഷ്ണപ്രസാദ് .സൗണ്ട് ഡിസൈനർ കരുൺ പ്രസാദ്. ഡിസൈനർ മനോജ് ഡിസൈൻസ്.റിയസ്ക്വയർ മോഷൻ പിച്ചേഴ്സും എഫ് എൻ എന്റർടൈൻമെന്റസും ചേർന്ന് ചിത്രം തീയറ്ററുകളിൽ എത്തിച്ചിരിക്കുന്നു. മാർക്കറ്റിംഗ് 369 മൂവീസ്. പി ആർ ഓ എം കെ ഷെജിൻ.

Leave a Reply

Your email address will not be published. Required fields are marked *