“ആളുണ്ടോ സഖാവേ…. ജോലി തരാം”…. കോർപറേഷനിൽ താത്കാലിക ജീവനക്കാരെ ആവശ്യമുണ്ടെന്ന് കാണിച്ച് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്, നിഷേധിച്ച് മേയർ1 min read

5/11/22

തിരുവനന്തപുരം:ബീഡിയുണ്ടോ സഖാവേ… ഒരു തീപ്പെട്ടിഎടുക്കാൻ… കമ്യൂണിസ്റ്റ് അനുഭാവികൾ നെഞ്ചോടു ചേർത്ത വാക്കുകൾ.. കാലം മാറി.. സിപിഎം നേതാക്കൾ”ആളുണ്ടോ സഖാവേ… ജോലി തരാം ‘എന്ന പുതിയ മുദ്രാവാക്യ ങ്ങൾക്ക്തുടക്കം കുറിക്കുന്നു.. തുടക്ക കുറിച്ചത് ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന ഖ്യാതി സ്വന്തമാക്കിയ അനന്തപുരിയുടെ സ്വന്തം മേയർ ആര്യ രാജേന്ദ്രൻ.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പറേഷനില്‍ 295 താല്‍ക്കാലിക തസ്തികകളിലേക്കുള്ള നിയമനത്തിന് പാര്‍ട്ടിക്കാരുടെ ലിസ്റ്റ് ചോദിച്ച്‌ സിപിഎം ജില്ലാ സെക്രട്ടറിക്കയച്ച കത്താണ് വിവാദമായത്.

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് നല്‍കിയിരിക്കുന്നത്. ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്സാപ് ഗ്രൂപ്പുകള്‍ വഴിയാണ് പരസ്യമായതെന്ന് ചില മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘സഖാവേ’ എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് ‘അഭ്യര്‍ഥിക്കുന്നു’. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം സ്ഥിരീകരിക്കുന്നതാണ് കത്ത്.

എന്നാൽ ആരോപണങ്ങൾ മേയർ നിഷേധിച്ചു. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് മേയറുടെ ഓഫീസ് അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *