മിയാമി ഫാഷൻ വീക്ക് 2019 (MIAFW)1 min read

ഫ്ലോറിഡ : മിയാമി ഫാഷൻ വീക്ക് മെയ് 29 ന് തുടക്കം കുറിക്കുന്നു. മിയാമിയിൽ ഫാഷൻ വ്യവസായം വളർത്തുന്നതിനും ഉയർന്ന നിലവാരമുള്ള ഫാഷൻ ഹബുകളായി നഗരത്തെ സ്ഥാപിക്കുന്നതിനും മിയാമി ഫാഷൻ വീക്ക് സഹായിക്കുന്നു. ഓരോ വർഷത്തിലും അമേരിക്കയിലെ ഫ്ലോറിഡയിലെ മിയാമിയിൽ ഒരു ആഴ്ച മുഴുവനും നീണ്ടു നിൽക്കുന്ന ഒരു ഫാഷൻ മാമാങ്കമാണ് മിയാമി ഫാഷൻ വീക്ക്. 1998 ൽ ആരംഭിച്ച മിയാമി ഫാഷൻ വീക്ക് ലോകത്തെ ഏറ്റവും വലിയ ഫാഷൻ ആഴ്ചയാണ്.
കരീബിയൻ ഫാഷൻ ഡിസെൻമാർക്കും ലാറ്റിനമേരിക്കകാര്കും അവരുടെ കഴിവുകൾ തെളിയിക്കാൻ കിട്ടുന്ന ഒരു സുവർണ്ണാവസരം കൂടെ ആണ് ഈ ഫാഷൻ വീക്ക്
ലോകമെമ്പാടുമുള്ള വ്യവസായ പ്രൊഫഷണലുകൾ ജൂൺ ആദ്യ ആഴ്ചയിൽ നടക്കുന്ന റൺവേ ഷോയിൽ പങ്കെടുക്കാൻ സമയം കണ്ടെത്താറുണ്ട്. മിയാമി ഫാഷൻ 2019 (MIAFW) നടക്കുന്നത് ഐസ് പാലസ് ഫിലിംസ് സ്റ്റുഡിയോ, മിയാമിയിൽ വച്ച മെയ് 29 വൈകിട്ടു 5 മണി മുതൽ ജൂൺ 2 രാത്രി 9 മാണി വരെ യാണ്‌. ടിക്കറ്റ് വില $520 – $7,228 ഡോളർ ആണ് .

Leave a Reply

Your email address will not be published. Required fields are marked *