മുഖ്യമന്ത്രി പിണറായി വിജയന് റെക്കോർഡ്1 min read

14/11/22

തിരുവനന്തപുരം :കേരളത്തിൽ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി എന്ന റെക്കോർഡ് ഇനി പിണറായി വിജയന് സ്വന്തം.

മുഖ്യമന്ത്രി പദത്തില്‍ ഇന്ന് 2364 ദിവസം പിന്നിടുമ്പോൾ സി അച്യുതമേനോന്റെ റെക്കോഡാണ് പിണറായി വിജയന്‍ പിന്നിടുന്നത്. ഇന്നാണ് സി അച്യുതമേനോന്റെ റെക്കോര്‍ഡ് പിണറായി വിജയന്‍ മറികടന്നത്.

കേരളത്തില്‍ ഇ കെ നയനാരാണ് ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളത്. എന്നാല്‍ കേരളത്തിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം തുടര്‍ച്ചയായി മുഖ്യമന്തിയായി ഇരുന്ന വ്യക്തി എന്ന റെക്കോര്‍ഡാണ് പിണറായി വിജയന്‍ സ്വന്തമാക്കിയത്. ഇ കെ നയനാര്‍ 10 വര്‍ഷവും 353 ദിവസവുമാണ് മുഖ്യമന്ത്രി കസേരയിലിരുന്നത്.

അടിയന്തരാവസ്ഥ കാലമായതിനാലാണ് സി അച്യുതമേനോന് മന്ത്രിസഭാ കാലാവധി നീട്ടി നല്‍കിയത്. 17 ദിവസത്തെ കാവല്‍ മുഖ്യമന്ത്രി എന്ന ദിവസങ്ങളും ഇതില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ രണ്ടു തവണയും ജനവിധിയിലൂടെയാണ് പിണറായി വിജയന്‍ തെരെഞ്ഞെടുക്കപ്പെട്ട് മുഖ്യമന്ത്രിയായത്.

Leave a Reply

Your email address will not be published. Required fields are marked *