നാടാർ സമുദായത്തെ കോൺഗ്രസ്‌ അവഗണിക്കുന്നു, അർഹമായ പരിഗണന വേണം : നാടാർ സാംസ്‌കാരിക സമിതി1 min read

തിരുവനന്തപുരം : കോൺഗ്രസ്സ് പാർട്ടിയിൽ നാടാർസമുദായ അവഗണനയിൽ പ്രതിഷേധം ശക്തമാകുന്നുവെന്ന് നാടാർ സാംസ്‌കാരിക സമിതി . ‘കേരളത്തിലെ നാൽപത് ലക്ഷത്തോളം വരുന്ന നാടാർ സമുദായത്തിലെ ഭുരിപക്ഷവും കോൺഗ്രസ്സ് പാർട്ടി അനുഭാവികളും വോട്ടു ബാങ്കും ആണ്. എന്നാൽ നാടാർ സമുദായത്തിലെ നേതാക്കളെ കെ.പി.സി.സി.യുടെ സുപ്രധാനസ്ഥാനങ്ങളിൽ അവഗണിക്കുന്നതും ആറ്റിങ്ങൽ,തിരുവനന്തപുരം പാർലമെന്റ് സ്ഥാനാർത്ഥിത്വത്തിലും , ഭുരിപക്ഷ നീയമസഭാ മണ്ഡലങ്ങളായ കോവളം,നേമം, അരുവിക്കര,വാമനപുരം,വട്ടിയൂർക്കാവ്,നെടുമങ്ങാട്,ഇടുക്കി പീരുമട് മണ്ഡലം ,പാലക്കാട് ചീറ്റൂർ, മണ്ഡലം , നിർണ്ണായക സ്വാധിനമുള്ള തിരവനന്തപുരം മണ്ഡലം .കഴക്കൂട്ടം മണ്ഡലംഎന്നിവിടങ്ങളിൽ സ്ഥാനാർത്ഥിത്വമോ, പരിഗണിക്കുയോചെയ്യാറില്ല. പാറശാല ,നെയ്യാറ്റിൻകര,കാട്ടാക്കട മണ്ഡല ത്തിൽ മാത്രം സ്ഥാനാർത്ഥിത്വ പരിഗണന നൽകാറുള്ളു. തിരവനന്തപുരം ജില്ലയിലെ ഭുരിപക്ഷ സമുദായമായിട്ടും ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം നൽകാറില്ല.നാടാർ സമുദായത്തിൽ നിന്നും വളർന്നുവരുന്നനേതാക്കളെ,’ വെ ട്ടി നിരത്തുക’ പതിവാണ്. കോൺഗ്രസ് പാർട്ടിയിയെ നാടാർസമുദായ അവഗണയിൽ സമുദായഅംഗങ്ങൾ ശക്തമായ പ്രതിഷേധത്തിലാണെന്നും നേതാക്കൾ പറഞ്ഞു.

കോൺഗ്രസ്സ് പാർട്ടിയിലെ നാടാർ സമുദായത്തിൽ നിന്നുള്ള നേതാക്കൾക്ക് പാർട്ടിസ്ഥാനങ്ങളിലും,സ്ഥാനാർത്ഥി നിർണ്ണയത്തിലും അർഹമായ പ്രാതിനിധൃം ഉറപ്പ് വരുത്തുവാൻ കോൺഗ്രസ് നേതൃത്വം തയറാകണമെന്ന് നാടാർ സാംസ്കാരിക സമിതി ഭാരവാഹികളായ എ.കെ.നാടാർ,മൈലക്കര ബാലൻ എന്നിവർ പ്രസ്താവനയിലൂടെ ആവശൃപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *