അതിവേഗ ബുള്ളറ്റ് ട്രെയിന്‍ : മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത1 min read

ജപ്പാന്‍ : ജപ്പാനില്‍ ഗതാഗതരംഗത്ത് ചരിത്രം സൃഷ്ടിക്കാൻ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിന്‍ പരീക്ഷണയോട്ടം തുടങ്ങി.

മൂന്ന് വർഷം മുന്‍പ് ആരംഭിച്ച പരീക്ഷണമാണ് അല്‍ഫാ-എക്സ് എന്ന പേരില്‍ ഇപ്പോള്‍ യാഥാര്‍ഥ്യമാക്കുന്നത്.

ജപ്പാനില്‍ നിലവില്‍ ഉപയോഗത്തിലുള്ള ഷിന്‍കാന്‍സെന്‍ ബുള്ളറ്റ് ട്രെയിനിന്റെ പിന്‍ഗാമിയാണ് അല്‍ഫാ-എക്സ്.

2030 വരെ ട്രെയിന്‍ പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകാന്‍ കാത്തിരിക്കേണ്ടിവരും. ആദ്യ ഘട്ടത്തില്‍ മണിക്കൂറില്‍ 360 കിലോമീറ്ററായിരിക്കും ട്രെയിന്റെ വേഗത.

നിലവില്‍ ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍ ചൈനയുടെ ഫുക്സിങ്ങാണ്. മണിക്കൂറില്‍ 350 കിലോമീറ്ററാണ് ഫുക്സിങ്ങിന്റെ വേഗത. എന്നാൽ അല്‍ഫാ-എക്സ് പൂര്‍ണമായും പ്രവര്‍ത്തനസജ്ജം അകുമ്പോൾ ഇതാവും ഏറ്റവും വേഗതയേറിയ ബുള്ളറ്റ് ട്രെയിന്‍.

ജപ്പാനിലെ സെന്തായി-അവ്മോരി പാതയില്‍ ആഴ്ചയില്‍ രണ്ട് തവണ വെച്ച്‌ രണ്ടാഴ്ച നീളുന്ന പരീക്ഷണമാകും നടക്കുക.10 ബോഗികൾ ഉൾപ്പെടുന്നതാവും ഇത്.

Leave a Reply

Your email address will not be published. Required fields are marked *