ഓ ബേബിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് : അമ്ബതുകാരന്റെ അമ്മയായി സമാന്ത1 min read

മുംബൈ: തെന്നിന്ത്യൻ താരം സമാന്ത അക്കിനേനിയുടെ പുതിയ ചിത്രം, ഓ ബേബി. നടിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ മജ്‌ലി തിയ്യേറ്ററുകളില്‍ വലിയ വിജയമായി മാറിയിരുന്നു. നാഗചൈതന്യയുടെ നായികയായിട്ടായിരുന്നു ചിത്രത്തില്‍ സമാന്ത എത്തിയിരുന്നത്.

മജ്‌ലിക്കു ശേഷം നടിയുടെ പുതിയ സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ഓ ബേബി എന്ന് പേരിട്ട ചിത്രത്തിന്റെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സിനിമയില്‍ അമ്ബതുകാരന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തുന്നത് എന്നാണ് സൂചന.

റാവു രമേശിന്റെ അമ്മയുടെ വേഷത്തിലാണ് ഓ ബേബിയില്‍ നടി എത്തുന്നത്. സൗത്ത് കൊറിയന്‍ ഡ്രാമയായ മിസ് ഗ്രാനിയുടെ റീമേക്കാണ് ചിത്രം. ബിവി നന്ദിനി റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ലക്ഷ്മി, നാഗ ശൗര്യ, രാജേന്ദ്രപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഓ ബേബിക്കു പുറമെ മന്‍മധുഡു, 96ന്റെ തെലുങ്ക് പതിപ്പ് തുടങ്ങിയ സിനിമകളിലും നടി അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *