ഫെയ്സ്ബുക്ക് ഇന്ത്യയിൽ ആദ്യ ഇന്ററാക്ടീവ് ഗെയിം ഷോ ആരംഭിക്കുന്നു1 min read

മുംബൈ : സോഷ്യൽ നെറ്റ്വർക്കിംഗ് ഭീമൻ ഫെയ്സ്ബുക്ക് തങ്ങളുടെ ആദ്യ ഇൻട്രാക്റ്റീവ് ഗെയിം ഷോ “കണ്ഫെറ്റി”ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ജൂൺ 12 മുതൽ ആണ് ഇന്ററാക്ടിവ് ഗെയിം ഷോ ആരംഭിക്കുന്നത്. ഫേസ്ബുക്കിന്റെ വീഡിയോ പ്ലാറ്റ്ഫോമിൽ ബുധനാഴ്ച്ച മുതൽ ഞായറാഴ്ച വരെ ആയിരിക്കും ഇത് നടക്കുന്നത്.

അമേരിക്കയിൽ ആണ് ആദ്യമായി ഫേസ്ബുക് ഈ ഗെയിം ഷോ ലോഞ്ച് ചെയ്യപ്പെട്ടത്. ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വർക്ക് ശരാശരി 3 ലക്ഷം രൂപ വരെ കാഷ് അവാർഡ് ദിവസവും നൽകിയിരുന്നു.

ഫേസ്ബുക്കിന്റെ സോഷ്യൽ എന്റർടൈൻമെന്റ് സമ്മിറ്റിന്റെ ഭാഗമായി മുംബൈയിൽ ആണ് ഈ ഗെയിം ഷോയുടെ പ്രഖ്യാപനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *