ഡോൺ : റോള്‍സ് റോയിസിന്റെ പുതിയ മോഡൽ ഇന്ത്യന്‍ നിരത്തിൽ1 min read

മുംബൈ : ബ്രിട്ടീഷ് ആഡംബര കാര്‍നിര്‍മാതാക്കളായ റോള്‍സ് റോയിസിന്റെ പുതിയ മോഡലായ ഡോൺ ഇന്ത്യന്‍ നിരത്തിലെത്തി.

റോള്‍സ് റോയിസിന്റെ മറ്റ് വാഹനങ്ങൾ പിന്‍ സീറ്റ് യാത്രക്കാരുടെ വാഹനമാണ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, ഡോണ്‍ ഒരു ഡ്രൈവേഴ്‌സ് കാര്‍ ആണെന്നാണ് കമ്ബനി അവകാശപ്പെടുന്നത്.

22 സെക്കന്റിനുള്ളില്‍ പൂര്‍ണമായും തുറക്കാനും അടക്കാനും സാധിക്കുന്ന ടോപ്പാണ് ഡോണിന്റെ മറ്റൊരു പ്രത്യേകത. 55 കിലോമീറ്റര്‍ സ്പീഡില്‍ യാത്രചെയ്യുമ്പോൾ പോലും ഉയര്‍ത്തുന്നതിനായി ആറ് പാളികൾ ഉളള ടോപ്പ് ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

2+2 സീറ്റുകളില്‍ ആഡംബര തുളുമ്ബുന്ന ഇന്റീരിയറാണ് ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. നിശബ്ദമായി തുറക്കുന്ന റൂഫ്, ഓട്ടോമൈറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയെല്ലാം ഡോണിനെ ആകര്‍ഷകമാക്കുന്നു.

10.25 ടച്ച്‌ സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, സാറ്റലൈറ്റ് ഗൈഡഡ് ട്രാന്‍സ്മിഷന്‍ എന്നിവ ഡോണിലെ സാങ്കേതികവിദ്യയിലെ മികവ് തെളിയിക്കുന്നവയാണ്. ലെതര്‍, വുഡ്, അലുമിനിയം എന്നിവയില്‍ തീര്‍ത്തിട്ടുള്ള ഇന്റീരിയര്‍ ആഡംബരത്തിന്റെ ചാരുത കൂട്ടുന്നു.

6.6 ലിറ്റര്‍ ട്വിന്‍ടര്‍ബോചാര്‍ജ്ഡ് വി 12 എഞ്ചിനാണ് ഡോണിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 563 ബിഎച്ച്‌പി കരുത്തും 790 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 4.9 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്നത് ഈ വാഹത്തിന്റെ കരുത്തിനെ തെളിയിക്കുന്നു.

മുംബൈയിലെ എക്‌സ്‌ഷോറൂമിൽ ഈ ബ്രിട്ടീഷ് ആഡംബര വാഹനത്തിന് 6.25 കോടി രൂപയാണ് വില.

Leave a Reply

Your email address will not be published. Required fields are marked *