വേറിട്ട അധ്യാപക ദിനാഘോഷവുമായി പി.റ്റി.എം.വി.എച്ച്.എസ് മരുതൂർക്കോണം1 min read

5/9/23

തിരുവനന്തപുരം :സ്കൂളിന്റെയും ക്ലാസിന്റെയും ഭരണ നേതൃത്വം ഏറ്റെടുത്ത് മരുതൂർക്കോണം പി.റ്റി.എം വി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥികൾ അധ്യാപക ദിനം ആഘോഷമാക്കി. സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ കുമാരി സ്കൂളിന്റെ പ്രതീകാത്മക താക്കോൽ വിദ്യാർത്ഥി കളിൽ നിന്നും തിരഞ്ഞെടുത്ത ഹെഡ്മിസ്ട്രസ്സിന് നൽകി.അധ്യാപകരായി കുട്ടികൾ മാറുകയും ക്ലാസ് അറ്റൻഡൻസ് അടക്കം പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അധ്യാപകദിന പരിപാടികൾക്ക് അധ്യാപകരായ ഡോ.സജു , വിനോദ് ശാന്തിപുരം, ബിജു കെ.എസ് എന്നിവർ നേതൃത്വം നൽകി.

സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷകുമാരി സ്കൂളിന്റെ പ്രതീകാത്മക താക്കോൽ വിദ്യാർത്ഥി കളിൽ നിന്നും തിരഞ്ഞെടുത്ത ഹെഡ്മിസ്ട്രസ്സിന് നൽകുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *