ഓർമയിലെ ഓണനിലാവും പേറി “ഓണം എന്നോർമയിൽ “1 min read

തിരുവനന്തപുരം : ഓർമ്മകളുടെ നിലാവ് പേറുന്ന ഒരു ഓണക്കാലം കൂടി വരവായി.നഷ്ടക്കാല സ്മരണകളിലൂടെ ഒഴുകുന്ന ചിങ്ങ നിലാവും, ഓർമകളും തൊട്ടുണർത്തുന്ന മധുരസംഗീതത്തിന്റെ മാസ്മരികതയുമായി   ഒരു സംഗീത ആൽബം, “ഓണം എന്നോർമയിൽ “…MGM മുസിക്കിന്റെ  ബാനറിൽ രചന, കഥ, ക്യാമറ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് രാധാകൃഷ്ണൻജി ആണ്. നിരവധി ആൽബങ്ങൾക്ക് സംഗീതം നൽകിയ ജീൻ മൈക്കിലിന്റെ സ്പർശവും, ആർച്ച, നവീൻ, സൽച്ചിം കാരക്കാട്ട് എന്നിവരുടെ ആലാപന മികവും കൊണ്ട് മനോഹരമാണ് ഈ ആൽബം. ദൃശ്യ ഭാഷയുമായി അരങ്ങിൽ സായ്കൃഷ്ണ, രാധാകൃഷ്ണൻ V , പ്രമോദ് വെങ്ങന്നൂർ, അഭിരാമി. S. സുനിൽ, കാർത്തിക്ക്. K,നിരഞ്ജന. P. K, നിവേദ്. S. V, അഭിറാം S. P. എന്നിവരാണ്. എഡിറ്റിങ് ഋഷിക്ക് .

Leave a Reply

Your email address will not be published. Required fields are marked *