വോട്ട് ചോദ്യത്തിൽ ഉറച്ച് മുല്ലപ്പള്ളി ;മുല്ലപ്പള്ളിയെ തള്ളി ഉമ്മൻ‌ചാണ്ടി1 min read

കോട്ടയം:വോട്ട് ചോദ്യത്തിൽ ഉറച്ച് മുല്ലപ്പള്ളി. യുഡിഫിന് സിപിഎം സഹായം വേണം. മഞ്ചേശ്വരത്ത്‌ വിജയമാണ് പ്രധാനമെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം മഞ്ചേശ്വരത്ത് ജയിക്കാൻ ആരുടേയും സഹായം വേണ്ടെന്ന് ഉമ്മൻ‌ചാണ്ടി പറഞ്ഞു. യുഡിഫിനെ  സഹായിക്കാന്‍ എല്‍ഡിഎഫ് തയാറാകണമെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു  ഉമ്മന്‍ ചാണ്ടി.

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പിക്കാന്‍ യുഡിഎഫിന് കഴിവുണ്ട്. ആരുടെയും പിന്തുണ വേണ്ട. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇതു തെളിയിച്ചതാണെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *