തലസ്ഥാനത്ത് പന്ന്യൻ, തൃശൂരിൽ വി. എസ്. സുനിൽ കുമാർ, വയനാട്ടിൽ ആനി രാജ… പോരാടാൻ ഉറച്ച് സിപിഐയും1 min read

തിരുവനന്തപുരം :സിപിഎമ്മിന് പിന്നാലെ ജനപ്രിയ നേതാക്കളെ രംഗത്തിറക്കി പോരാട്ടം കടുപ്പിക്കുകയാണ് സിപിഐയും. അതിന് മുന്നോടിയായി തലസ്ഥാനത്ത് കനത്ത പോരാട്ട സൂചന നൽകി സിപിഐ. ജനപ്രിയ നേതാവ് പന്ന്യൻ രവീന്ദ്രനെ രംഗത്തിറക്കിയാണ് പോരാട്ടം രൂക്ഷിതമാക്കിയത്.26ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെങ്കിലും സിപിഐ

ജില്ലാ ഘടകങ്ങളില്‍ ചര്‍ച്ച ചെയ്ത് നല്‍കുന്ന മൂന്നംഗ സാധ്യതാ പട്ടികയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുക. തിരുവനന്തപുരം ജില്ലാ എക്‌സിക്യൂട്ടീവും ജില്ലാ കൗണ്‍സിലും ഇന്ന് ഉച്ചയ്ക്ക് ചേരും.

തലസ്ഥാന മണ്ഡലത്തിലേക്ക് പന്ന്യന്‍ രവീന്ദ്രന്‍, ജി ആര്‍ അനില്‍ തുടങ്ങിയ പേരുകളായിരിക്കും ശുപാര്‍ശ ചെയ്യുക. തിരുവനന്തപുരത്ത് പന്ന്യനെ മത്സരിപ്പിക്കാന്‍ നേതൃതലത്തില്‍ ധാരണയായിട്ടുണ്ട്. 2009 മുതല്‍ കൈവിട്ടുപോയ തിരുവനന്തപുരം പന്ന്യനിലൂടെ തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം പി.കെ.വാസുദേവന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് 2005ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ പന്ന്യന്‍ രവീന്ദ്രന്‍ മികച്ച ഭൂരിപക്ഷത്തില്‍ മണ്ഡലം നിലനിര്‍ത്തിയിരുന്നു. എന്നാല്‍, 2009ലെ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാമചന്ദ്രന്‍നായര്‍ രണ്ടാം സ്ഥാനത്തായിരുന്നു.

വയനാട്ടില്‍ ആനി രാജ ആയിരിക്കും മത്സരത്തിനിറങ്ങുക.നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വുമണ്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറിയാണ് ആനി രാജ. പാര്‍ട്ടി പറഞ്ഞാല്‍ വയനാട്ടില്‍ മത്സരിക്കുമെന്ന് ആനി രാജ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അന്തിമ തീരുമാനം ഈ മാസം 26 ന് സംസ്ഥാന നേതൃയോഗത്തിലാവും ഉണ്ടാവുക.

തൃശൂരിൽ മുൻ മന്ത്രി വി എസ് സുനിൽ കുമാർ സുരേഷ് ഗോപിയേയും, പ്രതാപനേയും നേരിടും എന്ന് ഉറപ്പായതോടെ തലസ്ഥാനത്തെ പോലെ തൃശ്ശൂരും ശ്രദ്ധകേന്ദ്രമായി. സിപിഎമ്മിന് കൂടി പ്രിയങ്കരനായ സുനിൽ കുമാർ ഏറെ ജനപ്രീതിയുള്ള നേതാവാണ്.

Leave a Reply

Your email address will not be published. Required fields are marked *