“ഒപ്പമുണ്ട്, കരുതലായ് “, നിസ്വാർത്ഥ സേവനത്തിന്റെ നേർകാഴ്ച1 min read

തിരുവനന്തപുരം :കോവിഡ് മഹാമാരിക്കെതിരെ നിസ്വാർത്ഥ സേവനം നടത്തുന്ന പഞ്ചായത്തുകളുടെയും, ജനപ്രതിനിധികളുടെയും  പ്രവർത്തനങ്ങൾ അധികമാരും ശ്രദ്ധിക്കാറില്ല… അല്ലെങ്കിൽ.. പ്രാധാന്യം നൽകാറില്ല. പക്ഷേ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ ജനങ്ങളുടെ തോളോട് തോൾചേർന്നുനിൽക്കുന്നവരാണ് ഇവരെന്ന സത്യം പലപ്പോഴും നാം മറക്കുന്നു.  ആരോടും പരാതികളോ, പരിഭവങ്ങളോ ഇല്ലാതെ കോറോണക്കെതിരെ ഇവർ രാപകലില്ലാതെ പോരാടുന്നു. ഇവരുടെ ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ നേർ കാഴ്ചയാണ് ‘ഒപ്പമുണ്ട്, കരുതലായ് ‘എന്ന സംഗീത ആൽബം.

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുന്നണിയിലുള്ള പഞ്ചായത്ത് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും ആദരമായി ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ കോർത്തിണക്കി തിരുവനന്തപുരം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് തയ്യാറാക്കിയ  “ഒപ്പമുണ്ട് കരുതലായ്” പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി ത്രേസ്യാമ്മ ആന്റണി പ്രകാശനം ചെയ്തു. ജില്ലയിലെ പഞ്ചായത്തുകൾ നടപ്പിലാക്കിയ ബ്രേക് ദ ചെയിൻ, കമ്മ്യുണിറ്റി കിച്ചൻ, പ്രതിരോധ പ്രവർത്തനങ്ങൾ, സുഭിക്ഷ കേരളം പരിപാടികളുടെ ചിത്രങ്ങളും കോവിഡ് 19 നാൾവഴികൾ സൂചിപ്പിക്കുന്ന പത്ര കുറിപ്പുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ ആൽബം കോവിഡിന് എതിരെ ഒന്നിച്ച് പൊരുതാം എന്ന സന്ദേശം നൽകുന്നതും പഞ്ചായത്ത് വകുപ്പും ഗ്രാമ പഞ്ചായത്തുകളും നടപ്പിലാക്കിയ വൈവിധ്യമേറിയ പ്രവർത്തനങ്ങൾ സംക്രമിപ്പിക്കുന്നതുമാണ്..

കുളത്തൂർഗ്രാമ  പഞ്ചായത്തിലെ സീനിയർ ക്ലർക്ക് പത്മകുമാർ പി എസ് ഗാനരചനയും ആവിഷ്കാരവും നിർവഹിച്ച ആൽബത്തിന് ശ്രീനാഥ് എസ് വിജയ് സംഗീതം നൽകുകയും ശ്രീ ഷൈൻ ഡാനിയേലുമായി ചേർന്ന് ഗാനം ആലപിക്കുകയും ചെയ്തു.ആൽബത്തിന്റെ സൃഷ്ടിക്ക് കോ ഓർഡിനേഷൻ നൽകിയത് ഡി ഡി പി ഓഫീസിലെ സീനിയർ ക്ലർക്ക് മനോജ് എം ആണ്. പ്രകാശന ചടങ്ങിൽ പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ വൈ എൽ സുഗതൻ , ‌‍ഡി ഡി പി , എ ഡി പി ഓഫീസിലെ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *