അതിജീവനകാലത്തിന്റെ സാക്ഷ്യം ;’ഒരു കൊറോണക്കാലത്ത് ‘…. ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി1 min read

തിരുവനന്തപുരം :’ഒരു കൊറോണക്കാലത്ത് “…. ഗിന്നസ് പക്രുവിന്റെ എഫ് ബി പേജിലൂടെ റിലീസായി
പ്ലാനറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫാരിസ്, ആബിദ് എന്നിവർ നിർമ്മാണവും റഫീഖ് പട്ടേരി ഛായാഗ്രഹണവും നൈഷാബ് ആമയം രചനയും സംവിധാനവും നിർവ്വഹിച്ച “ഒരു കൊറോണക്കാലത്ത് ” എന്ന ഹ്രസ്വ ചിത്രം പ്രശസ്ത ചലച്ചിത്ര താരം ഗിന്നസ് പക്രുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസായി.
മനുഷ്യൻ അത്രമേൽ ദുരിതപൂർണ്ണമായ ജീവിതത്തിലേക്ക് എടുത്തെറിയപ്പെട്ട ഒരു കാലഘട്ടത്തിന്റെ സാക്ഷ്യമാണീ ചിത്രം. ഒരച്ഛന്റെയും മകളുടെയും ജീവിതമുഹൂർത്തങ്ങളിലൂടെയാണീ ചിത്രത്തിന്റെ സഞ്ചാരം. ലോകം വിശാലമായപ്പോൾ , നാം ആഘോഷങ്ങളിലൂടെ ജീവിതത്തെ നിറം പിടിപ്പിച്ചു. എന്നാൽ നമുക്കിടയിൽ ഇന്ന് ആ നിറങ്ങളെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. നാളെയുടെ വിശപ്പിലേക്ക് അന്നം തേടുന്ന ശരാശരി മനുഷ്യനായി നാം മാറി. എന്നാൽ അതുപോലുമില്ലാതെയും ചിലർ നമുക്കിടയിലുണ്ടന്ന ഓർമ്മപ്പെടുത്തൽ കൂടിയാണീ ചിത്രം.
ബാനർ – പ്ലാനറ്റ് പ്രൊഡക്ഷൻസ്, രചന , സംവിധാനം – നൈഷാബ് ആമയം, നിർമ്മാണം – ഫാരിസ്, ആബിദ്, ഛായാഗ്രഹണം – റഫീഖ് പട്ടേരി, എഡിറ്റിംഗ് – വിപിൻ വിസ്മയ , പ്രൊ: കൺട്രോളർ – കാസിം ആമയം, ഡിസൈൻ – ജംഷീർ യെല്ലോക്യാറ്റ്സ്, റിക്കോർഡിംഗ് – ഫിറോസ് നാകൊല , പി ആർ ഓ – അജയ് തുണ്ടത്തിൽ …
ഇൻഷ, ജാഫർ എന്നിവരാണ് അഭിനേതാക്കൾ .

Leave a Reply

Your email address will not be published. Required fields are marked *