“കേരള”ത്തിൽ ‘ഇടിമിന്നലോടു’കൂടിയമഴക്ക് സാധ്യത;പാലായിൽ54വർഷത്തിന് ശേഷം “റെഡ്”അലർട്ട്.1 min read

കോട്ടയം :പാലായിൽ 54വർഷത്തെ കേരള കോൺഗ്രസ്‌ ആധിപത്യത്തിന് ചുവന്ന വിരാമം. മണ്ഡലം രൂപീകരിച്ചതുമുതൽ മാണിയെന്ന മാണിക്യത്തെ ആവോളം സഹായിച്ച പാലാക്കാർ ഇത്തവണയും ‘മാണി’എന്ന പേരിനോട് നീതി  കാണിച്ചു. മാണിക്ക് പകരം മറ്റൊരു മാണി, മാണി സി കാപ്പൻ പാലായിലെ പുതിയ മാണിക്യം. മാണിയുടെ പിൻഗാമിയും മാണി തന്നെ. ഭൂരിപക്ഷം 3000ന് താഴെയാണ് എന്നത് യുഡിഫിനു ആശ്വസിക്കാം. തെരഞ്ഞെടുപ്പിൽ പരാജയം -അത് ഒരു വോട്ടിനാണെങ്കിലും ഒരുലക്ഷം വോട്ടിനായാലും -പരാജയം തന്നെയാണ്.

തുടക്കം മുതൽ തന്നെ വ്യക്തമായ ലീഡ് കാപ്പൻ നേടിയിരുന്നു. വോട്ടെണ്ണി തുടങ്ങിയ രാമപുരം പഞ്ചായത്തു തന്നെ പാലാ എങ്ങോട്ടെന്ന് സൂചന നൽകി. പിന്നീട് 10പഞ്ചായത്തുകളിലും, പാല നഗരസഭയിലും എൽ ഡി എഫ് ലീഡ് നേടി. ഒടുവിൽ യൂഡിഎഫിന് ആശ്വാസമായി മീനച്ചലും, മുത്താലി പഞ്ചായത്തുകൾ യുഡിഫിനൊപ്പം നിന്നു. ലോകസഭ തിരഞ്ഞെടുപ്പിൽ നേടിയ വലിയ വിജയം നൽകിയ അമിത ആത്മവിശ്വാസത്തിൽ നിന്ന യുഡിഫ് നേതാക്കൾ മാളത്തിലൊളിച്ചു.പിജെ ജോസഫിനെ കൂകിയ തൊണ്ടകൾ അടഞ്ഞു. കെഎം മാണിയാണ് ചിഹ്നമെന്ന് പറഞ്ഞ ജോസ് കെ മാണി, രണ്ടില നൽകാത്ത പിജെ ജോസഫും ഉത്തരവാദികളാണ്. പരാജയത്തിന്റെ വിഴുപ്പലക്കൽ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. പിജെ ജോസഫ് ആദ്യമേതന്നെ ജോസ് കെ മാണിയുടെ നേരെ വിരൽ ചൂണ്ടി. രാഷ്ട്രീയ ഇടിമിന്നലുകൾ ഇനി കേരളത്തിൽ വരും നാളുകളിൽ കാണാം.

കഴിഞ്ഞ തവണത്തെ വോട്ട് സമാഹരിക്കാൻ ബിജെപി ക്ക് കഴിഞ്ഞില്ല. ബി ഡി ജെ സും, ജനപക്ഷവും കൂടെ നിന്നിട്ടും എൻ ഡി എക്ക് കഴിഞ്ഞ തവണത്തെക്കൾ 8000വോട്ടിന്റെ കുറവ് പരിശോധിക്കേണ്ടതാണ്.

ഇനി വരുന്നത് 5മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ്. പരസ്പരം പഴിചാരലിന്റെ ഇടയിൽ മുന്നണികൾ ഇത് മറക്കരുത്. ഞങ്ങൾ പഠിക്കും എന്ന് പറയുമ്പോൾ, ലോകസഭയിലെ പരാജയത്തിന്റെ പാഠം ഉൾക്കൊണ്ട്‌ നേടിയ വിജയമാണെന്ന് എൽ ഡി എഫിന് പറയാം.

കാപ്പനോട് പാലാക്കാർക്ക് സ്നേഹമുണ്ട്, 3തവണ മാണിയോട് തോറ്റതിന് അവർ നൽകിയ വിജയം ആയിരിക്കാം. അവിടെയും,  അസ്തമിക്കാത്ത ഒരേ ഒരു പേര് മാത്രം പാലക്കാർക്ക്… കെഎം മാണി… അല്ലെങ്കിൽ മറ്റൊരു മാണി.

Leave a Reply

Your email address will not be published. Required fields are marked *