കോട്ടൺഹിൽ സ്കൂൾ ;പ്രിൻസിപ്പൽ മാറിനിൽക്കണം ;പുതിയ മാനേജ്മെന്റ് കമ്മറ്റിയും വരണം : പനങ്കാട് പടൈ കക്ഷി (PPK)1 min read

28/7/22

തിരുവനന്തപുരം :ലോകരാജ്യങ്ങൾക്ക് തന്നെ മാതൃകയായ, പെൺകുട്ടികൾ മാത്രം പഠിക്കുന്ന കോട്ടൻഹിൽ സ്കൂളിൽ ഇന്ന് ഉയർന്നു വന്നിട്ടുള്ള ആരോപണങ്ങൾ വളരെ ഗൗരവമായി തന്നെ കാണണമെന്ന്പനങ്കാട് പടൈ കക്ഷി (PPK) കേരള ഘടകം.

തെറ്റ് ചെയ്തിട്ടുള്ള വിദ്യാർത്ഥികളെ സംരക്ഷിക്കുന്ന നിലപാട് നിന്നും അധ്യാപകരും പ്രിൻസിപ്പാളും സ്കൂൾ മാനേജ്മെൻറ് പിന്മാറണം. അത് മറ്റു കുട്ടികൾക്കും വീണ്ടും തെറ്റുകൾ ആവർത്തിക്കാനുള്ള പ്രചോദനം മാത്രമേ ആവുകയുള്ളൂ. കുറ്റക്കാർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കാതെ അവരെ സംരക്ഷിക്കുന്ന അവസ്ഥ വന്നാൽ കുഞ്ഞു കുട്ടികൾ അതേ മാർഗം തന്നെ സ്വീകരിക്കും. അവർക്ക് നീതിനായ വ്യവസ്ഥയിലുള്ള വിശ്വാസം ഇല്ലാതെയാകും. തെറ്റുകുറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഏറ്റുപറഞ്ഞ് അതിനീ ആവർത്തിക്കാതിരികക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടത്. പ്രിൻസിപ്പൽ അടക്കമുള്ളവരെ ആ സ്ഥാനത്ത് നിന്നും മാറ്റി പകരം പുതിയ പ്രിൻസിപ്പൽനെ കൊണ്ടുവരികയും പുതിയ മാനേജ്മെൻറ് കമ്മിറ്റിയെ അടിയന്തരമായി കൊണ്ടുവരണം എന്ന് പനങ്കാട് പടൈ കക്ഷി (PPK) കേരള ഘടകം സംസ്ഥാന പ്രസിഡൻറ് അനീഷ് ശ്രീമംഗലത്തിന്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു. ഷൈൻ ലാൽ, മദനൻ തങ്കയ്യ നാടാർ, ആനപ്പാറ മുരുകൻ, Dr.തിമോത്തി, ശ്രീകല, ഷാജി പെരുങ്കിടവിള എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *