തെരഞ്ഞെടുപ്പിൽ സാനിധ്യമറിയിക്കാൻ “പനങ്കാട്ട് പടൈ “പാറശ്ശാലയിലും, കാട്ടാക്കടയിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു1 min read

തിരുവനന്തപുരം :തമിഴ്നാട്ടിൽ നാടാർ സമുദായത്തിനിടയിൽ ശക്തമായ സാനിധ്യമായ “പനങ്കാട്ട് പടൈ കക്ഷി ”     ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ കേരളത്തിൽ സാനിധ്യമറിയിക്കാൻ വരുന്നു.നാടാർ സമുദായത്തിന് ശക്തമായ അടിത്തറയുള്ള പാറശ്ശാല, കാട്ടാക്കട എന്നീ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ടാണ് കേരളത്തിൽ എത്തുന്നത്.

പാറശ്ശാല മണ്ഡലത്തിൽ നാടാർ സമുദായത്തിന്റെ ‘യുവശബ്ദം ‘എന്ന്  വിശേഷിപ്പിക്കുന്ന ഷൈൻ രാജ് നാടാർ ആണ് സ്ഥാനാർഥി. പനങ്കാട്ട് പടൈ സംസ്ഥാന ജനറൽ സെക്രട്ടറിയാണ് ഷൈൻ രാജ് നാടാർ.

25വർഷത്തിലേറെയായി പൊതുജന സേവന  മേഖലയിൽ പ്രവർത്തിക്കുന്ന പൊതുപ്രവർത്തകയായ ശ്രീകല യാണ് കാട്ടാക്കട മണ്ഡലത്തിലെ സ്ഥാനാർഥി. വെള്ളറട സ്വദേശിനിയായ ശ്രീകല ‘കരുതൽ’ എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകയാണ്. അന്നദാനം, ആശുപത്രികളിലെ രോഗികൾക്കും, കൂട്ടിരിപ്പ്കാർക്കും സംരക്ഷണവും, ആഹാരവും നൽകുക, മാതാപിതാക്കളെ നഷ്ടപ്പെട്ടവരെയും, വീട് നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുക, അവർക്ക് വിദ്യാഭ്യാസ സൗകര്യം ചെയ്തുകൊടുക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വ്യക്തിയാണ്. ആദിവാസി മേഖലയിലും, കോളനികൾ കേന്ദ്രീകരിച്ചും ഒട്ടനവധി സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തുന്ന ശ്രീകല സംസ്ഥാന മഹിളാ ജനറൽ സെക്രട്ടറിയാണ്.

തിരുനെൽവേലിയിൽ വച്ചു നടന്ന സ്ഥാനാർഥി പ്രഖ്യാപനത്തിൽ കോഡിനേറ്റർ  ഹരി നാടാർ,അഡ്വൈസർ ബാലശിവനേശൻ, (IRS), ആന്റണി നാടാർ, കേരള സംസ്ഥാന പ്രസിഡന്റ്‌ ശ്രീമംഗലം അനീഷ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സ്വരാജ്, റെജി ഹാപ്പി, പ്രസന്ന, ഷാജി പെരുങ്കടവിള,തങ്കരാജ് എന്നിവർ   പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *