മുംബൈ: രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ് . എന്നാൽ സോഷ്യല്‍ മീഡിയയില്‍ മാത്രം പ്രതിഷേധം ഒതുക്കാതെ പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരില്‍ മലയാളി താരം പാര്‍വതിയും തമിഴ് നടന് സിദ്ധാര്‍ത്ഥുമുണ്ട് . പൗരത്വ ഭേദഗതി നിയമത്തിനെതിരെ തങ്ങളുടെ നിലപാട് അറിയിച്ചു കൊണ്ട് ഫര്ഹാന് അക്തര്‍, ഹൃത്വിക് റോഷന്, പ്രിയങ്ക ചോപ്ര, സ്വാറാ ബാസ്ക്കര്‍, സുശാന്ത് സിംഗ് എന്നിവര്‍ രംഗത്ത് എത്തുകയും ചെയ്തു . ചലച്ചിത്ര മേഖലയില്‍ നിന്നും നിരവധി പേരാണ് മുംബൈയിലെ ക്രാന്തി മൈതാനത്ത് നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തത് . അതേ സമയം ട്വിറ്ററിലൂടെ സുശാന്ത് സിംഗ്, റിച്ച ചദ, അദിതി റാവു, സ്വാറാ ബാസ്ക്കര്‍ എന്നിവര്‍ മുംബൈയിലെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു .
2019-12-20