പിതാവും പുത്രനും പ്രകാശിതമായി1 min read

 കൊച്ചി :പ്രശസ്ത ചലച്ചിത്ര സ്റ്റിൽ ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ റഫീഖ് പട്ടേരി രചന നിർവ്വഹിച്ച “പിതാവും പുത്രനും ” എന്ന നോവൽ പ്രകാശിതമായി.

കൊച്ചിയിൽ നടന്ന ലളിതമായ ചടങ്ങിൽ, പ്രശസ്ത ചലച്ചിത്രനടൻ സൗബിൻ ഷാഹിർ , പുസ്തകത്തിന്റെ ആദ്യ പ്രതി പ്രശസ്ത ചലച്ചിത്ര പ്രൊഡക്ഷൻ കൺട്രോളറും ജീവകാരുണ്യ പ്രവർത്തകനുമായ ബാദുഷയ്ക്ക് നൽകി പ്രകാശനം ചെയ്തു. കായലിനെയും കടലിനെയും മനുഷ്യരെയും അക്ഷര ചിത്രങ്ങളാക്കി ഒപ്പിയെടുത്ത മനോഹരമായ ഫ്രെയിമുകളാൽ സമ്പന്നമായ നോവലാണ് പിതാവും പുത്രനും .

 ഇൻസൈറ്റ് പബ്ളിക്കയാണീ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആമസോണിലും ഫ്ളിപ്പ് കാർട്ടിലും ഇൻസൈറ്റ് പബ്ളിക്ക ഡോട്ട് കോമിലും പുസ്തകം ലഭ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *