ജോസഫ് മാഷിന്റെ കഥ പറയുന്ന പരിപാടിക്ക് ഭീഷണി ;കമന്റ്‌ ബോക്സ്‌ പൂട്ടി സഫാരി ചാനൽ1 min read

8/4/23

തിരുവനന്തപുരം :സാമൂഹ്യ ദ്രോഹികളായ തീവ്രവാദികൾ കൈപ്പത്തി വെട്ടിമാറ്റിയ ജോസഫ് മാഷിന്റെ ജീവിത കഥ സംപ്രേഷണം ചെയ്ത സഫാരി ചാനലിന് ഭീഷണി

സഫാരി ചാനലിലെ ജനപ്രിയ  പരിപാടിയായ ‘ചരിത്രം എന്നിലൂടെ’ എന്ന ഷോയ്ക്ക് നേരെയാണ് സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. പരിപാടിയില്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ എപ്പിസോഡുകള്‍ക്ക് നേരെയാണ് സാമുദായിക സ്പര്‍ധ ഉളവാക്കുന്ന തരത്തിലുള്ള സൈബര്‍ ആക്രമണം ഉടലെടുത്തത്.

‘ജോസഫ് മാഷിന്റെ കൈയ്യേ വെട്ടിയുള്ളൂ, ഇനി തലയും വെട്ടും എന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ നിറഞ്ഞതോടെ  യൂട്യൂബ് ചാനലിന്റെ കമന്റ് ബോക്‌സ് സന്തോഷ് ജോര്‍ജ് കുളങ്ങര ഓഫ് ചെയ്തു. ഇസ്ലാമിന് അനുകൂലമായ കമന്റുകളും ചാനലിന് എതിരായ കമന്റുകളും വന്നതോടെ സന്തോഷ് ജോര്‍ജ് കുളങ്ങര കമന്റ് ബോക്‌സ് ഓഫ് ചെയ്യുകയായിരുന്നു. മാഷ് അഭിമുഖത്തില്‍ ഇസ്ലാമിനെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ചായിരുന്നു കുറെ കമന്റുകള്‍. പല കമന്റുകളും ഫേക്ക് ഐഡിയില്‍ നിന്നുള്ളവ ആയിരുന്നു.ചില കമന്റുകള്‍ സമുദായിക സ്പര്‍ധ വളര്‍ത്തുന്നവയാണെണും അതിന് വേണ്ടിയുള്ള തല്ല സഫാരി ചാനലെന്നാണ് അധികൃതർ പറയുന്നത്.

2010ലാണ് കേരള മനസാക്ഷിയെ ഞെട്ടിച്ച കൈ വെട്ട് കേസ്.   തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറായിരുന്ന ടിജെ ജോസഫ്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥികള്‍ക്ക് മതസ്പര്‍ധ വളര്‍ത്തും വിധം ചോദ്യ പേപ്പര്‍ തയ്യാറാക്കിയെന്ന പത്ര വാര്‍ത്തയെ തുടര്‍ന്ന് പ്രൊഫസര്‍ക്ക് നേരെ താലിബാന്‍ മോഡല്‍ ആക്രമണം നടത്തുകയും അദ്ദേഹത്തിന്റെ കൈപ്പത്തി വെട്ടി മാറ്റുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *