+1പരീക്ഷഫലം ഇന്ന്, +1നുള്ള അപേക്ഷകളും ഓൺലൈനായി ഇന്നുമുതൽ നൽകാം1 min read

തിരുവനന്തപുരം :സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന്  പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in വെബ്സൈറ്റില്‍ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ് റെഗുലര്‍, ഓപ്പണ്‍സ്കൂള്‍, ടെക്നിക്കല്‍, ആര്‍ട്, വൊക്കേഷണല്‍ വിഭാഗങ്ങളിലായി പരീക്ഷ എഴുതിയത്.

പ്ലസ് വണ്‍ അപേക്ഷ ഇന്നുമുതല്‍
സംസ്ഥാനത്ത് ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ   ഇന്ന് . വൈകുന്നേരം 5മണി മുതൽ സ്വീകരിച്ചു തുടങ്ങും അടുത്തമാസം 14 വരെ അപേക്ഷിക്കാം.www.hscap.kerala.gov.in -ലെ apply online sws എന്നതാണ് ലിങ്ക്. സര്‍ട്ടിഫിക്കറ്റ് അപ്-ലോഡ്- ചെയ്യേണ്ടതില്ല.  പ്രവേശനം ലഭിച്ചശേഷം  സ്കൂളില്‍ നല്‍കിയാല്‍ മതി. സ്കൂളുകളില്‍ ഒരുക്കിയ                സഹായകേന്ദ്രങ്ങൾവഴിയും അപേക്ഷ സ്വീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *