പ്ലസ്‌വണ്‍: മെറിറ്റ് ക്വാട്ട വേക്കന്‍സി പ്രവേശനം 30ന്1 min read

തിരുവനന്തപുരം :പ്ലസ് വണിന് അപേക്ഷിച്ചിട്ടും പ്രവേശനം ലഭിക്കാത്തവർക്കായി പ്രസിദ്ധപ്പെടുത്തിയ ഒഴിവുകളിലേക്ക് മെറിറ്റ് അടിസ്ഥാനത്തിൽ തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് www.hscap.kerala.gov.in ൽ 30ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും.

പ്രവേശനം ലഭിക്കാൻ കൂടുതൽ സാധ്യതയുളള സ്കൂൾ/കോഴ്സ് മനസ്സിലാക്കി അപേക്ഷകർ രക്ഷാകർത്താക്കളോടൊപ്പം പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന സ്കൂളിൽ രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിൽ ഹാജരാകണം.

വെബ്സൈറ്റിൽനിന്ന് ലഭിക്കുന്ന രണ്ടുപേജുളള കാൻഡിഡേറ്റ്സ് റാങ്ക് റിപ്പോർട്ട് (പ്രിന്റൗട്ട് ഹാജരാക്കാൻ പറ്റാത്തവർക്ക് സ്കൂളധികൃതർ പ്രിന്റ് എടുത്ത് നൽകും) യോഗ്യതാ സർട്ടിഫിക്കറ്റ്, വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ്, അപേക്ഷയിൽ ബോണസ് പോയന്റ് ലഭിക്കുന്നതിന് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ ആയവയുടെ അസ്സൽ രേഖകൾ എന്നിവ ഹാജരാക്കണം. നിശ്ചിത ഫീസും ഉണ്ട്. വിദ്യാർഥികളുടെ യോഗ്യതാമാനദണ്ഡങ്ങൾ റാങ്ക് ലിസ്റ്റിന്റെ സഹായത്തോടെ ഉറപ്പാക്കി പ്രിൻസിപ്പൽമാർ ഒരു മണിക്കുള്ളിൽ പ്രവേശനം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *