പോലീസ് ആസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം, ഷാഫി പറമ്പിൽ, ശബരീനാഥ്‌ എന്നിവരെ അറസ്റ്റു ചെയ്തു1 min read

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്ത് പ്രതിഷേധിച്ച എം എൽ എ മാരായ ഷാഫി പറമ്പിലിനെയും, k.ശബരിനാഥിനെയും പോലീസ് അറസ്റ്റ് ചെയ്തു. സമരങ്ങൾക്കിടയിൽ പ്രവർത്തകരെ പോലീസ് മാരകമായി പ്രഹരിക്കുന്നു എന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസ്‌ പ്രതിഷേധം സംഘടിപ്പിച്ചത്. സമരങ്ങളിൽ പോലീസ് തല്ലിച്ചതച്ച പ്രവർത്തകരുടെ ചിത്രങ്ങൾ ഉയർത്തി കാണിച്ചായിരുന്നു പ്രതിഷേധം. റോഡിൽ കുത്തിയിരുന്ന എം. എൽ. എ മാരെയാണ്  പോലിസ് അറസ്റ്റ് ചെയ്തു നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *