വെറും കാഴ്ച വസ്തു, പക്ഷേ വാടക കോടികൾ, 6മാസത്തിനിടെ വെറും 5തവണ മാത്രം പറന്നു, ആവശ്യമില്ലെങ്കിൽ പിന്നെ എന്തിനാ വാങ്ങിയത്1 min read

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള പോ​ലീ​സ് ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ത്ത വ​ക​യി​ല്‍ സ​ര്‍​ക്കാ​രി​ന് കോ​ടി​ക​ളു​ടെ ന​ഷ്ടം.  ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ അ​ഞ്ച് പ്രാ​വ​ശ്യം മാ​ത്രം പ​റ​ന്ന ഹെ​ലി​കോ​പ്റ്റ​റി​ന് വേ​ണ്ടി സ​ര്‍​ക്കാ​ര്‍ വാ​ട​ക ന​ല്‍​കേ​ണ്ടി വ​രു​ന്ന​ത് 10 കോ​ടി​യി​ല്‍ അ​ധി​കം രൂ​പയാണ്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഹെലികോപ്റ്റർ വാടകയുടെ പേരിലുള്ള സർക്കാർ ധൂർത്ത്. അതേസമയം വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം അ​പേ​ക്ഷി​ച്ചി​ട്ടും ഹെ​ലി​ക്കോ​പ്റ്റ​ര്‍ വാ​ട​ക​യു​ടെ വി​വ​ര​ങ്ങ​ള്‍ ഇ​തു​വ​രെ​യും പോ​ലീ​സ് പു​റ​ത്ത് വി​ട്ടി​ട്ടി​ല്ല

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി ധ​ന​കാ​ര്യ വ​കു​പ്പ് ഇ​റ​ക്കി​യ ഉ​ത്ത​ര​വ് പ്ര​കാ​രം പ​തി​നെ​ട്ട് ശ​ത​മാ​നം ജി​എ​സ്ടി കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി 1,70,63,000 രൂ​പ ആ​യി​രു​ന്നു അ​നു​വ​ദി​ച്ച തു​ക. ഒ​രു മാ​സം 20 മ​ണി​ക്കൂ​ര്‍ പ​റ​ക്കാ​നാ​ണ് ഈ ​തു​ക. പ​റ​ന്നാ​ലും പ​റ​ന്നി​ല്ലെ​ങ്കി​ലും ഈ ​തു​ക ഡ​ല്‍​ഹി ആ​സ്ഥാ​ന​മാ​യ പ​വ​ന്‍ ഹാ​ന്‍​സ് എ​ന്ന കമ്പനിയ്ക്ക് ന​ല്‍​ക​ണം.

ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തതിനെ തുടക്കം മുതൽ തന്നെ പ്രതിപക്ഷകക്ഷികൾ എതിർത്തിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഈ ഹെലികോപ്റ്റർ എന്തിന് എന്ന ചോദ്യങ്ങൾ ബലപ്പെടുത്തുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *