മലയാളിയുടെ മനസ്സിൽ നാളെ സംഗീതത്തിന്റെ “പ്രണയമഴ “പെയ്യുന്നു.1 min read

പ്രണയമഴ വരുന്നു……

വെള്ളായണി കായൽ തീരത്തെ മനോഹരമായ ദൃശ്യങ്ങൾ പകർത്തികൊണ്ട് ഒരു പ്രണയഗാനം കൂടി വരികയാണ്. ബ്രഹ്മാ മ്യൂസിക്കിന്റെ ബാനറിൽ അഖിൽ മോഹൻ കാവാലം വരികൾ എഴുതി, സഞ്ജീവ് കൃഷ്ണന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങുന്ന സംഗീത ശില്പമാണ് “പ്രണയ മഴ” അനൂപ് ബാലൻ പാടിയിരിക്കുന്ന ഈ ആൽബത്തിൽ ജോഡികളായി അഭിനയിച്ചിരിക്കുന്നത് അഭിജിത്തും രേഷ്മ സജീവനുമാണ്. എ കെ ശ്രീകുമാർ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.

രഞ്ജീവ്‌ ആർ എഡിറ്റിങ് നിർവഹിച്ചിരിക്കുന്ന പ്രണയമഴ ജൂലായ് രണ്ടിന് റിലീസ് ചെയ്യുന്നു. കൊറോണകാലത്ത്‌ പരിമിതികൾ സാധ്യതകൾ ആക്കിമാറ്റിയ ഒരുകൂട്ടം യുവതീയുവാക്കളുടെ സ്വപ്ന സാക്ഷാത്കാരമാണ് പ്രണയമഴ. പ്രണയ ഗാനങ്ങൾ എന്നും നെഞ്ചിലേറ്റിയിട്ടുള്ള മലയാളികൾ ഈ ഗാനവും സ്വീകരിക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് അണിയറ പ്രവർത്തകർ.

Leave a Reply

Your email address will not be published. Required fields are marked *