തപസ്യയുടെ കലാശ്രേഷ്ഠ പുരസ്‌കാരം നെയ്യാറ്റിൻകര കൃഷ്ണന്1 min read

30/10/22

തിരുവനന്തപുരം :തപസ്യ കലാഗ്രാമത്തിന്റെ ഈ വർഷത്തെ കലാശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത മുഖർശംഖ് വിദ്വാൻ നെയ്യാറ്റിൻകര കൃഷ്ണന്. കലാ രംഗത്തുള്ള പ്രവർത്തന മികവിനെ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നത്.ഇന്ന് ഉച്ചക്ക് 2മണിക്ക് തപസ്യാ കലാഗ്രാമം സാംസ്‌കാരികോത്സവ വേദിയിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും.

കേരള സംഗീത നാടക അക്കാദമി യുടെ അംഗീകാരമുള്ള കലാ, സാംസ്‌കാരിക,വിനോദ, വിദ്യാഭ്യാസ സ്ഥാപനമാണ് തപസ്യ കലാ ഗ്രാമം.സംസ്ഥാനത്തെ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലയിലേക്ക് ഭാവി തലമുറയെ വാർത്തെടുക്കാൻ മാതൃകപരമായ ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്ന സംഘടനയാണ് തപസ്യകലാഗ്രാമം.

കേരളത്തിലെ മികച്ച മുഖർശംഖ് വിദ്വാൻമാരിൽ ഒരാളാണ് നെയ്യാറ്റിൻകര കൃഷ്ണൻ.40വർഷത്തിലേറെയായി ഈ സംഗീത സപര്യ തുടരുന്നു. ദക്ഷിണാമൂർത്തി സ്വാമികൾ,ഗാനഗന്ധർവൻ യേശുദാസ്,തുടങ്ങി സംഗീത ലോകത്തെ മഹാപ്രതിഭകൾക്കൊപ്പംനിരവധി വേദികൾ പങ്കിട്ട പരിചയവുമുള്ള വ്യക്തിത്വമാണ് നെയ്യാറ്റിൻകര കൃഷ്ണൻ .

ഇന്ത്യകകത്തും പുറത്തുമായി നിരവധി വേദികളിൽ മുഖർശംഖിന്റെ മാസ്മരിക നാദത്താൽ ജനമനസുകൾ കീഴടക്കിയ നെയ്യാറ്റിൻകര കൃഷ്ണൻ തിരുവിതാം കൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്ര കലാ പീഠം പ്രിൻസിപ്പാൾ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്.കലാ മികവിന്നി രവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള വ്യക്തിയുമാണ് നെയ്യാറ്റിൻകര കൃഷ്ണൻ.

Leave a Reply

Your email address will not be published. Required fields are marked *