‘വാണക്രൈ’ നിവാരണം ചെയ്ത ഹീറോ: ഇനി ജയിൽലിൽ1 min read

വിസ്കോൺസിൻ : ‘വാനക്രൈ’ മാല്‍വെയര്‍, ലോകത്തെ കമ്പ്യൂട്ടര്‍ നെറ്റ്‌വർക്കുകളെ ആകെ  ഭീതിയിലാക്കിയ ആക്രമണത്തെ തടഞ്ഞ് ഹീറോയായ ഇരുപത്തിനാലുകാരന്‍ മാർക്കസ് ഹച്ചിൻസ് ജയിലിലേക്ക്. ഇയാൾ ബ്രിട്ടിഷ് വംശജനാണ്. നേരെത്തെ  അമേരിക്കൻ സംസ്ഥാനമായ വിസ്കോൺസിലെ ജില്ലാ കോടതി ഇയാളെ രണ്ട് കേസുകളിൽ പ്രതിചേർത്തിരുന്നു. ആ കേസുകളിലാണ് ഇപ്പോൾ മാർക്കസിന് എതിരെ വിധി വന്നത്. വേറെ ഒരു  മാൽവെയർ നിർമിച്ചച്ചതിന് പിന്നിൽ മാർക്കസ് ഹച്ചിൻസ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നേരത്തെ തന്നെ ഈ കേസിൽ  ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. 

  2017ൽ ലാസ് വേഗസിൽ വച്ചാണ് ഓണ്‍ലൈന്‍ പണമിടപാട് വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായിക്കുന്ന ‘ക്രോണോസ്’ എന്ന മാൽവെയർ നിർമിച്ചു എന്ന കുറ്റത്തിന് ഹച്ചിൻസ് അറസ്റ്റ്ചെയ്യപ്പെടുകയായിരുന്നു. ഡാര്‍ക് വെബില്‍ ലഹരിമരുന്ന് വ്യാപാരത്തിനും ആയുധവ്യാപാരത്തിനും ഉപയോഗിക്കുന്ന സൈറ്റിൽ ‘ക്രോണോസ്’ മാൽവെയറിന്‍റെ അപ്ഡേറ്റഡ് പതിപ്പിനെക്കുറിച്ച് ഹച്ചിൻസിന്‍റെ സഹപ്രവർത്തകൻ നൽകിയ പരസ്യമാണ് അറസ്റ്റിലേക്കു വഴിതെളിച്ചത്. 

Leave a Reply

Your email address will not be published. Required fields are marked *