നരേന്ദ്ര മോഡിയുടെ ജന്മദിനം; മുസ്ലീം വനിതകളുടെ ‘ദുആ’ സമ്മേളനം നടത്തി മൈനൊരിറ്റി മോർച്ച1 min read

എറണാകുളം.മുത്തലാഖ് നിരോധിച്ച്, ഇന്ത്യയിലെ മുസ്ലീം സ്ത്രീകളുടെ ജീവിതം സുരക്ഷിതമാക്കുകയും, ആത്മാഭിമാനം സംരക്ഷിക്കുകയും ചെയ്ത ആദരണീയനായ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ 71-ആം  ജന്മദിനം, മുസ്ലീം വനിതകളുടെ ‘ദുആ’ സമ്മേളനം നടത്തി. Minority Morcha സംസ്ഥാന കമ്മിറ്റി
എറണാകുളം മറൈൻ ഡ്രൈവിൽ ഇന്നു രാവിലെ 11 മണിക്കായിരുന്നു സമ്മേളനം.
സംസ്ഥാന പ്രസിഡന്റ് ശ്രീ. ജിജി ജോസഫ് അദ്ധ്യക്ഷനായിരുന്നു. സ്ത്രീത്വത്തിനു യാതൊരു വിലയുമില്ലാതെ, ഗൾഫിലിരുന്നു പോലും നാട്ടിലുള്ള ഭാര്യയെ മുത്തലാക്ക് ചൊല്ലി ഒഴിവാക്കുന്ന ,മുസ്ലിം രാജ്യളില്‍ പോലുമില്ലാത്ത കാര്യമാണ് നരേന്ദ്ര മോഡി നിറുത്തലാക്കിയതു എന്നത് അദ്ദേഹം പ്രത്യേകം എടുത്തു പറഞ്ഞു.
ആരാധ്യനായ പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ഭരണത്തിൽ സ്ത്രീകൾക്കു പ്രത്യേകിച്ചു മുസ്ലീം സ്ത്രീകൾക്കു വലിയ പരിഗണയാണു നല്കുന്നതു എന്നു ചടങ്ങ് ഉൽഘാടനം ചെയ്ത, BJP സംസ്ഥാന ഉപാദ്ധ്യക്ഷൻ, ബഹു. ശ്രീ. A N രാധാകൃഷ്ണൻ പറഞ്ഞു. എല്ലാ മതസ്ഥർക്കും തുല്ല്യ പരിഗണന നല്കുന്ന ഭരണമാണു ശ്രീ. നരേന്ദ്ര മോഡിയുടേത് എന്നു ദേശിയ സെക്രട്ടറി ശ്രീ. സെയ്യത് ഇബ്രാഹീം പറഞ്ഞു. എല്ലാ മതവിശ്വാസികൾക്കും സംരക്ഷണം നല്കുകയും എന്നാൽ വർഗ്ഗീയതക്കും തീവ്രവാദത്തിനെതിരെ ഉറച്ച നിലപാടുള്ള സർക്കാരാണു ബഹു ശ്രീ. നരേന്ദ്ര മോഡിയുടേതെന്നു BJP സംസ്ഥാന സെക്രട്ടറിയും, പ്രഭാരിയുമായ Adv. S. Suresh പറഞ്ഞു.
BJP ജില്ലാ പ്രസിഡന്റ് ശ്രീ ജയകൃഷ്ണനും ജനറൽ സെക്രട്ടറി Adv. Shaiju, സോഷ്യൽ മീഡിയ കൺവിനർ ശ്രീ. അബ്ദുൽ ജബ്ബാർ സ്വാഗതവും ജില്ലാ പ്രസിഡന്റ് ശ്രീ. NL. ജെയിംസ് നന്ദിയും പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് പടമാടൻ, മീഡിയ കൺവിനർ ഡെന്നി വെളിയത്ത്, മൈനോറിറ്റി morcha ജില്ല ജനറൽ സെക്രട്ടറി ഷിബു എന്നിവരും ജില്ലയിലെ Minority Morcha യുടെ പ്രവർത്തകരും സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *