ആവേശകടലായി കൊച്ചി ;കേന്ദ്ര സർക്കാരിന്റെ വികസനത്തെ ചൂണ്ടി കാണിച്ചും, സംസ്ഥാന സർക്കാരിനെ വിമർശിച്ചും മോഡിയുടെ പ്രസംഗം1 min read

24/4/23

കൊച്ചി :ആവേശകടലായി കൊച്ചി.പ്രിയപ്പെട്ട യുവ സുഹൃത്തുക്കൾക്ക് നമസ്കാരം എന്ന് മലയാളത്തിൽ പ്രസംഗിച്ചു തുടങ്ങിയ പ്രധാനമന്ത്രിയുടെ വാക്കുകൾ ആവേശത്തോടെ കൈയടികളും ആർപ്പു വിളിക്കളുമായി ജനങ്ങൾ വരവേറ്റു.

ഒരു വശത്ത് ഭാരതീയ ജനതാപാര്‍ട്ടിയുടെ സര്‍ക്കാര്‍ ഈ രാജ്യത്തിന്റെ കയറ്റുമതി വര്‍ദ്ധിപ്പിക്കാന്‍ രാപ്പകലില്ലാതെ അധ്വാനിക്കുകയാണ്. മറുവശത്ത് കേരളത്തില്‍ ചിലയാളുകള്‍ രാവും പകലും സ്വര്‍ണക്കടത്ത് പോലെയുള്ള കാര്യങ്ങളിലാണ് ശ്രദ്ധ. അതിനാണ് അവരുടെ മുഴുവന്‍ അധ്വാനവും ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെന്ന് മോദി പറഞ്ഞു.

രാജ്യം അതിവേഗം മുന്നേറുമ്പോൾ   കേരള അതിനൊപ്പം നില്‍ക്കണം. എന്നാല്‍ ഒരുകൂട്ടര്‍ കേരളത്തിന്റെ താത്പര്യത്തിനേക്കാള്‍ പാര്‍ട്ടിക്കും മറ്റൊരു കൂട്ടര്‍ ഒരു കുടുംബത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് നിരവധി അവസരങ്ങളാണ് അതിലൂടെ നഷ്ടമാകുന്നത്. കേരളത്തിലെ ചെറുപ്പക്കാരുടെ ആശയും അഭിലാഷവും അറിയുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളത്. കഴിഞ്ഞ ഒൻപത്  വര്‍ഷക്കാലമായി കേന്ദ്രസര്‍ക്കാര്‍ ചെറുപ്പക്കാര്‍ക്കുവേണ്ടി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികള്‍ കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കൂടി ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിനായി തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ സര്‍ക്കാരിന് പക്ഷേ യുവാക്കള്‍ക്ക് തൊഴില്‍ അവസരം സൃഷ്ടിക്കാനുള്ള താത്പര്യമില്ല. ഒഴിവുകള്‍ നികത്താന്‍ പരിശ്രമിക്കുന്നില്ല.കേരളത്തിലെ യുവ ജനതയുടെ കഴിവുകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മോദി വേദിയിലെത്തുന്നതിന് മുൻപ് തന്നെ നൃത്ത, സംഗീത പരിപാടികൾ വേദിയിൽ നടന്നു. വൻ താരനിര അണി നിറന്ന വേദിയിൽ സുരേഷ് ഗോപി, സ്റ്റീഫൻ ദേവസ്യ, നവ്യ നായർ, അപർണ ബലമുരളി, വിജയ് യേശുദാസ്, ഹരിശങ്കർ, പത്മ പുരസ്‌കാര ജേതാക്കൾ, അനിൽ ആന്റണി തുടങ്ങിയ പ്രമുഖർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *