അവിശ്വാസ പ്രമേയം ;പ്രധാനമന്ത്രി ഇന്ന് മറുപടി പറയും1 min read

10/8/23

ഡൽഹി :അവിശ്വാസ പ്രമേയത്തിൽ ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി പറയും.മോദിയുടെ മറുപടി കേള്‍ക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്‌സഭയിലുണ്ടാകും.

ഉച്ചയ്ക്ക് 12ന് പ്രമേയത്തിൻമേല്‍ ചര്‍ച്ച പുനരാരംഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ എന്നിവരും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്ബായി ലോക്‌സഭാ നേതാവ് അധീര്‍ രഞ്ജൻ ചൗധരിയും സംസാരിക്കും.

മണിപ്പൂരില്‍ അക്രമങ്ങള്‍ കുറഞ്ഞുവരികയാണെന്നും വിഷയം രാഷ്‌ട്രീയവത്‌കരിച്ച്‌ എരിതീയില്‍ എണ്ണയൊഴിക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ പ്രതികരിച്ചിരുന്നു. മണിപ്പൂരിലെ ജനങ്ങളെ കൊല്ലാൻ വിട്ടതിലൂടെ ഭാരത മാതാവിനെയാണ് കൊന്നതെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ജൂലായ് 20ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയശേഷം പ്രധാനമന്ത്രി ഇതുവരെ സഭയില്‍ ഹാജരായിട്ടില്ല. എന്നാല്‍ എല്ലാ ദിവസവും പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ എത്തുന്നുണ്ട്. അന്നുമുതല്‍ മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കായി പ്രതിപക്ഷം മുറവിളി കൂട്ടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *