‘രണ്ടി’ന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു1 min read

രണ്ടിന്റെ മ്യൂസിക് റിക്കോർഡിംഗ് നടന്നു
റിക്കോർഡിംഗിനു മുൻപുള്ള പൂജാ ചടങ്ങിൽ സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , വിഷ്ണു ഉണ്ണികൃഷ്ണൻ , ടിനി ടോം, ഇർഷാദ്, ബിജിപാൽ, അനീഷ് ലാൽ ( ഛായാഗ്രാഹകൻ), കെ കെ നിഷാദ് (ഗായകൻ), ജയശീലൻ സദാനന്ദൻ (പ്രൊഡക്ഷൻ കൺട്രോളർ), സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ) എന്നിവർ സംബ്ബന്ധിച്ചു. ഗൾഫിലായിരുന്ന നിർമ്മാതാവ് പ്രജീവ് സത്യവ്രതൻ ഓൺലൈനിലൂടെ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന ‘വാവ” എന്ന നാട്ടിൻ പുറത്തുകാരൻ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയുള്ളൊരു യാത്രയാണ് രണ്ട് . അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പി ആർ ഓ .

ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ നായകചിത്രം ” രണ്ടി ” ന്റെ മ്യൂസിക് റിക്കോർഡിംഗ്, ചിത്രത്തിന്റെ സംഗീത സംവിധായകൻ ബിജിപാലിന്റെ എറണാകുളത്തെ ബോധി സ്‌റ്റുഡിയോയിൽ നടന്നു. ചിത്രത്തിൽ ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്.

Leave a Reply

Your email address will not be published. Required fields are marked *