തിരുവനന്തപുരം :അവയവദാനത്തിന്റെ മഹത്വം ലോകത്തെ അറിയിക്കാൻ, പ്രമേയത്തിൽ ജീവിതത്തിന്റെ കൈയൊപ്പുമായി ആഗസ്ത് 23ന് തിയേറ്ററിൽ എത്തുന്ന ‘രണ്ടാംവ്യാഴത്തിന്റെ’ പ്രിവ്യു കണ്ട ശ്രീധരന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു.സിനിമയിലെ പ്രമേയങ്ങൾ യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതാകണമെന്ന മലയാളിയുടെ മനസ്സറിഞ്ഞ സിനിമയാണ് ‘രണ്ടാംവ്യാഴമെന്ന്’ഈ കുറിപ്പ് വായിക്കുന്നവർക്ക് ബോധ്യമാകും,വെറുമൊരു ആസ്വാദന കുറിപ്പിനുപരി സിനിമയെ കുറിച്ചുള്ള മനസാക്ഷിയുടെ വെളിപ്പെടുത്തലായി ഇതിനെ കാണാം. അദ്ദേഹം ഇങ്ങനെ തുടങ്ങുന്നു,
“മാർച്ച് രണ്ടാം വ്യാഴം അവയവദാനത്തിന്റെ മഹത്വം പറയുന്ന ചിത്രമാണ് ‘ ആകാശദൂത് പോലെ ഹൃദയസ്പർശിയായ കഥയാണ് ജഹാംഗീർ ഉമ്മർ എന്ന സംവിധായകന്റെ അനുഭവത്തിൽ നിന്നും ഒപ്പിയെടുത്തതാണ് ഈ ചിത്രം അഞ്ഞു റിലധികം ഡയാലിസ സ്സുകളും രണ്ട് പ്രാവശ്യം വൃക്ക മാറ്റിവെയ്ക്കുകയും ചെയ്ത വ്യക്തിയാണ് ജഹാംഗീർ ഉമ്മർ
ഈശ്വരന്റെ ഔദാര്യമാണ് തന്റെ ജീവിതമെന്ന് അവകാശപ്പെടുന്ന ജഹാംഗീർ തന്റെ കന്നി ചിത്രം ഒരു നന്മയുള്ളതായിരിക്കണം എന്ന നിർബന്ധമുള്ളത് കൊണ്ടാണ് ഒരു നിർമ്മാതാവിന്റെ പിറകെ പോകാതെ മുപ്പതോളം നന്മയുള്ളവരെ കണ്ടെത്തി ചിത്രം നിർമ്മിച്ചത് 4 ലെെൻ സിനിമ എന്ന ഈ കൂട്ടായ്മ ചിത്രത്തിന്റെ ലാഭവിഹിതത്തിൽ നിന്നും ചാരിറ്റി പ്രവർനങ്ങൾ നടത്തുക എന്ന ഉദ്ദേശത്തോട് കൂടിയാണ് അഞ്ച് ഗാനങ്ങൾ ഉളള ഈ കോമേഴ് ഷ്യൽ സിനിമ നിർമ്മിച്ചത്. ഈ ചിത്രത്തിന്റെ പ്രിവ്യൂ കാണുവാൻ എനിക്കും സാധിച്ചു. അവയവദാനത്തിന്റെ മഹത്വം പറയുക എന്നതിലുപരി മാതാപിതാക്കൾ മകൾക്ക് പറഞ്ഞ് കൊടുക്കാൻ മറന്ന് പോയ കുറെ സന്ദേശങ്ങൾ ഈ ചിത്രത്തിലുണ്ട് – മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളും മാതാപിതാക്കളെ സ്നേഹിക്കുന്ന മക്കളുo കാണേണ്ട ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രങ്ങൾ നമ്മുടെ മുന്നിൽ ജീവിക്കുന്നവരാണ് ഇവരെ കാണാതെ പോകരുത്.
ആഗസ്റ്റ് 23 ന് കേരളത്തിലെ തിയ്യറ്ററുകളിൽ എത്തുന്നു.
എല്ലാവരും ഈ ചിത്രം തിയ്യറ്ററിൽ പോയി കാണണം ഇത് പോലെ നന്മയുള്ള ചിത്രങ്ങൾ ഇനിയും വരട്ടെ രക്ത ബന്ധം ഇതാണെന്ന് മനസ്സിലാക്കി നമ്മുടെ കണ്ണുകൾ നനയട്ടെ” ” ”
‘ എന്ന്. ശ്രീധരൻ.
2019-08-08