വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട് – പൂജ നടന്നു1 min read

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന രണ്ട് – പൂജ നടന്നു
ഹെവൻലി മൂവീസിന്റെ ബാനറിൽ വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി പ്രജീവ് സത്യവ്രതൻ , ഫൈനൽസിനു ശേഷം നിർമ്മിക്കുന്ന ‘രണ്ട്’ എന്ന സിനിമയുടെ പൂജ ഹെവൻലി മൂവീസിന്റെ ഓഫീസിൽ വെച്ച് നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്.

പ്രകാശിനി, പ്രജീവ് സത്യവ്രതൻ , മിനി പ്രജീവ്, റിച്ചാർഡ് ജോൺ സത്യവ്രതൻ , സുജിത് ലാൽ (സംവിധായകൻ), ബിനുലാൽ ഉണ്ണി (തിരക്കഥാകൃത്ത് ) , സതീഷ് മണക്കാട് (ഫിനാൻസ് കൺട്രോളർ), സണ്ണി തഴുത്തല (പ്രൊഡക്ഷൻ കോ – ഓർഡിനേറ്റർ), സിബിചന്ദ്രൻ , ഐശ്വര്യ രാജേന്ദ്രൻ , ദിലീപ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
മാറിവരുന്ന ജാതിമതരാഷ്ട്രീയ പരിസരങ്ങളെയും ഭയങ്ങളെയും ആക്ഷേപഹാസ്യത്തിൽ നോക്കിക്കാണുന്ന സിനിമ കൂടിയാണ് രണ്ട് .
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മരാജൻ, ഇന്ദ്രൻസ് , ടിനിടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , മാല പാർവ്വതി, അനീഷ് ജി മേനോൻ , നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവർ അഭിനയിക്കുന്നു

ബാനർ – ഹെവൻലി മൂവീസ്, നിർമ്മാണം – പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത് ലാൽ , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം – അനീഷ്ലാൽ ആർ എസ് , എഡിറ്റിംഗ് -മനോജ് കണ്ണോത്ത്, ഗാനരചന – റഫീഖ് അഹമ്മദ്, സംഗീതം – എം ജയചന്ദ്രൻ , പ്രൊ.. കൺട്രോളർ – ജയശീലൻ സദാനന്ദൻ , ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, കോസ്റ്റ്യും – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ – അജയ് തുണ്ടത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *