“രണ്ടി”ന് തിരി തെളിഞ്ഞു1 min read

ഏറ്റുമാനൂർ :ഫൈനൽസിനു ശേഷം ഹെവൻലി മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് സുജിത് ലാൽ സംവിധാനം ചെയ്യുന്ന “രണ്ട് ” -ന്റെ പൂജയും സ്വിച്ചോണും ഏറ്റുമാനൂരിൽ നടന്നു.ഇന്ന്  7.30- നായിരുന്നു ചടങ്ങ്.

എല്ലാ മനുഷ്യരെയും ഒരുപോലെ കാണാൻ ശ്രമിക്കുന്ന വാവ എന്ന ചെറുപ്പക്കാരനായ നാട്ടിൻപുറത്തുകാരന്റെ ജീവിതത്തിലൂടെയുള്ളൊരു സഞ്ചാരമാണ് രണ്ട്.
വിഷ്ണു ഉണ്ണികൃഷ്ണൻ , അന്ന രേഷ്മ രാജൻ, ഇന്ദ്രൻസ്, ടിനി ടോം, ഇർഷാദ്, കലാഭവൻ റഹ്മാൻ , സുധി കോപ്പ , രാജേഷ് ശർമ്മ, മുസ്തഫ, സ്വരാജ് ഗ്രാമിക, ബാബു അന്നൂർ, വിഷ്ണു ഗോവിന്ദ്, രഞ്ജി കാങ്കോൽ, മാല പാർവ്വതി, മറീന മൈക്കിൾ , മമിത ബൈജു , ശ്രീലക്ഷ്മി എന്നിവർ അഭിനയിക്കുന്നു .

ബാനർ – ഹെവൻലി മൂവീസ്, നിർമ്മാണം പ്രജീവ് സത്യവ്രതൻ , സംവിധാനം – സുജിത്ത് ലാൽ , കഥ, തിരക്കഥ, സംഭാഷണം – ബിനുലാൽ ഉണ്ണി, ഛായാഗ്രഹണം – അനീഷ് ലാൽ ആർ എസ് , എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം – ബിജിപാൽ, പ്രൊ: കൺട്രോളർ ജയശീലൻ സദാനന്ദൻ , ചമയം – പട്ടണം റഷീദ്, കല- അരുൺ വെഞാറമൂട്, വസ്ത്രാലങ്കാരം – അരുൺ മനോഹർ, ത്രിൽസ് – മാഫിയ ശശി, ചീഫ് അസ്സോ: ഡയറക്ടർ – ചാക്കോ കാഞ്ഞൂപ്പറമ്പൻ , ഡിസൈൻസ് – ഓൾഡ് മോങ്ക്സ് , ഫിനാൻസ് കൺട്രോളർ – സതീഷ് മണക്കാട്, സ്റ്റിൽസ് – അജി മസ്ക്കറ്റ്, പി ആർ ഓ -അജയ് തുണ്ടത്തിൽ .

Leave a Reply

Your email address will not be published. Required fields are marked *