തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടുകൾക്കെതിരെ കോൺഗ്രസ്‌ :തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സിപിഎം ശ്രമമെന്ന് രമേശ്‌ ചെന്നിത്തല1 min read

തിരുവനന്തപുരം:തദ്ദേശതെരഞ്ഞെടുപ്പിൽ  പ്രോക്സി വോട്ടുകൾ ഏർപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. പ്രോക്സി വോട്ടുകൾ ഏർപ്പെടുത്തുന്നത് ജനവിധി അട്ടിമറിക്കാനേ സഹായിക്കൂകയുള്ളുവെന്നും ഭരണം പിടിക്കാനുള്ള സിപിഎമ്മിന്റെ രഹസ്യനീക്കത്തിന് സഹായകമായ നിലപാടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റേതെന്നും കോൺഗ്രസ് ആരോപിച്ചു.

ഒക്ടോബർ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടത്താനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ആലോചിക്കുന്നത്. എന്നാൽ ഈ ഘട്ടത്തിൽ കോവിഡ് വ്യാപനം രൂക്ഷമാവുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കോവിഡ് രോഗികൾക്കും, നിരീക്ഷണത്തിലുള്ളവർക്കും 65 വയസ്സ് കഴിഞ്ഞവർക്കും പോസ്റ്റൽവോട്ട്/ പ്രോക്സി വോട്ട് (വോട്ടർക്ക് വേണ്ടി വീട്ടിലെ മറ്റൊരാൾക്ക് വോട്ട് ചെയ്യാം) എന്നാണ് കമ്മീഷൻ ശുപാർശ ചെയ്യുന്നത്. ഇത് സാധ്യമാവുന്ന തരത്തിൽ പഞ്ചായത്ത്-മുൻസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യണമെന്നും വോട്ടെടുപ്പിന്റെ സമയം ഒരു മണിക്കൂർ കൂടി നീട്ടണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാർശ ലഭിക്കുന്ന മുറയ്ക്ക് പഞ്ചായത്ത്-മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ചെയ്യാനാണ് സർക്കാർ നീക്കം.

എന്നാൽ ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് വന്നിരിക്കുന്നത്. തുച്ഛമായ വോട്ടുകൾക്കാണ് പഞ്ചായത്തിലേയോ വാർഡിലേയോ ഭരണം മാറുന്നത്, അതിനാൽ സമ്മതിദായകരിൽ സമ്മർദ്ദം ചെലുത്തി വോട്ട് മറിക്കാൻ സിപിഎം ശ്രമിക്കും, തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമം സിപിഎമ്മിന്റെ ഭാഗത്ത് നിന്നുണ്ടാവും, രാഷ്ട്രീയ കക്ഷികളോട് ആലോചിക്കാതെ ഈ തീരുമാനം കൈക്കൊള്ളുന്നതിൽ കോൺഗ്രസ് എതിർപ്പറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *