രമ്യ ഇനി ഡോക്ടർ രമ്യ, ‘അശ്വതി’അഭിമാന നിറവിൽ1 min read

തിരുവനന്തപുരം :കലാലയ മുത്തശ്ശിയുടെ ഒരു പേരക്കുട്ടികൂടി ഡോക്ടറായി. 2002-2005മലയാളം ഡിപ്പാർട്മെന്റിലെ വിദ്യാർത്ഥിനിയായിരുന്ന രമ്യ ബി ആർ ഇനിമുതൽ ഡോക്ടർ രമ്യ ആകുമ്പോൾ ‘അശ്വതി’യിലെ കുടുംബങ്ങൾക്കൊപ്പം അഭിനന്ദനങ്ങളുമായി സഹപാഠികളും. പഠിക്കുന്ന കാലം മുതൽ തന്നെ മലയാള സാഹിത്യത്തോട് പ്രത്യേകമായൊരു താല്പര്യം പുലർത്തിയിരുന്ന രമ്യ അധ്യാപകരുടെ പ്രശംസ പല ഘട്ടങ്ങളിലും  നേടിയിരുന്നതായി സഹപാഠികൾ ഓർക്കുന്നു. നോവലുകളെ കുറിച്ച് ആഴത്തിൽ പഠിക്കുന്നതിന് രമ്യ ശ്രമിച്ചിരുന്നു. ആ അഭിവാജ്ഞ “പ്രാദേശിക സംസ്കാരങ്ങളുടെ ആവിഷ്കാരം തെരഞ്ഞെടുത്ത മലയാള നോവലുകളിൽ”എന്ന പ്രബന്ധത്തിലൂടെ   രമ്യക്ക്  കേരള സർവ്വകലാശാലയിൽ നിന്നും  പി. എച്ച്. ഡി. നൽകി  .

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ താത്കാലിക അധ്യാപികയായ രമ്യയുടെ മാർഗദർശി  തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിലെ ഡോക്ടർ. എസ്. ഗോപാലകൃഷ്ണപിള്ളയാണ് . വെഞ്ഞാറമൂട് മുളംകുന്നിൽ വീട്ടിൽ എസ്. രമണന്റെയും ബേബി രമണന്റെയും മകളും വെമ്പായം ‘അശ്വതി’യിൽ ജി. സുനിൽ കുമാറിന്റെ ഭാര്യയുമാണ് രമ്യ.

Leave a Reply

Your email address will not be published. Required fields are marked *