ഇനി കഞ്ഞിവെള്ളം കളയണ്ടാ; ഹല്‍വയുണ്ടാക്കാം1 min read

കഞ്ഞിയൂറ്റി ചോറെടുത്ത് ബാക്കി വരുന്ന കഞ്ഞിവെള്ളം ഇനി കളയണ്ടാ. എടുത്തുമാറ്റി വെച്ചാല്‍ രുചിയേറും ഹല്‍വ തയാറാക്കാം.

ആവശ്യമുള്ള സാധനങ്ങള്‍
കഞ്ഞിവെള്ളം 5 കപ്പ് (കൊഴുത്തത്)
തെങ്ങാപ്പാല്‍ 1 കപ്പ്‌ (ഒന്നാം പാല്‍)
അരിപ്പൊടി 3/4 കപ്പ്‌
ശര്ക്കൊര 1 ഉണ്ട
ഏലയ്ക്കാപ്പൊടി 1/2ടീസ്പൂണ്‍
നെയ്യ് ആവശ്യത്തിനു
മഞ്ഞളുപൊടി 2നുള്ള്

പാകം ചെയ്യുന്ന വിധം

ആദ്യമായിട്ട് ചെയ്യേണ്ടത് എടുത്തുവച്ചിരിക്കുന്ന ശര്‍ക്കര പാനിയാക്കുക എന്നുള്ളതാണ്. കഞ്ഞിവെള്ളവും അരിപ്പൊടിയും കൂടി മിക്സ്‌ ചെയ്യുക. ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പത് വയ്ക്കുക. ഇതിലേക്ക് കഞ്ഞിവെള്ളവും ശര്‍ക്കരപാനിയും ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തേങ്ങാപ്പാല് കൂടി ചേര്ത്ത് കൊടുക്കുക. നന്നായി ഇളക്കിക്കൊണ്ടേയിരിക്കണം. എലക്കാപ്പൊടിയും മഞ്ഞള്പൊഇടിയും കൂടി ചേര്‍ത്ത ശേഷം തീ നല്ലതുപോലെ കൂട്ടിവെച്ച് ഇളക്കാം. ഹല്‍വയുണ്ടാക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് തുടരെ ഇളക്കുക എന്നുള്ളത്. കൈ എടുക്കാതെ ഇളക്കിക്കൊണ്ടേയിരിക്കണം. കുറുകി തുടങ്ങുമ്പോള്‍ തീ കുറച്ചു വയ്ക്കാം. കുറുകി വരുന്നതിനനുസരിച്ച് നെയ്യ് അല്‍പ്പാല്‍പ്പമായി ചേര്ക്കണം. എല്ലാം നന്നായി കുറുകി പാത്രത്തില്‍ നിന്നും വിട്ടു വരുന്ന സമയത്ത് അണ്ടിപ്പരിപ്പ് ചേര്ത്ത് കൊടുക്കാം. നന്നായി എണ്ണ തെളിഞ്ഞു വരുന്ന പരുവമാകുമ്പോള്‍ അടുപ്പില്‍ നിന്നും വാങ്ങാം. ചൂടോടെ ഒരു പരന്ന പാത്രത്തില്‍ നിരത്തി ചൂടാറിയ ശേഷം മുറിച്ചു വിളമ്പാം.

Leave a Reply

Your email address will not be published. Required fields are marked *