ഇന്ത്യൻ ചലച്ചിത്രലോകത്തിലെ ശ്രദ്ധേയനായ താരം ഋഷി കപൂർ അന്തരിച്ചു.1 min read

ഉത്തര @ജനചിന്ത.

മുംബൈ :ഇന്ത്യന്‍ ചലച്ചിത്രലോകത്തിലെ ശ്രദ്ധേയനായ താരം ഋഷി കപൂര്‍ വിടവാങ്ങി. അർബുദബാധയെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തിന് ശ്വാസ തടസ്സം ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. താരത്തിന്റെ വിയോഗ വാർത്ത ചലച്ചിത്ര മേഖല ഞെട്ടലോടെയാണ് കേട്ടിരുന്നതും. നിരവധി പ്രമുഖ താരങ്ങളാണ് അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചെത്തിയത്.

നമ്മളൊരു ദുസ്വപ്‌നത്തിന്റെ നടുവിലാണ്. ഋഷി കപൂറിന്റെ മരണവാര്‍ത്ത കേട്ടു, ഹൃദയഭേദകമാണ് ഈ അവസ്ഥ. അദ്ദേഹം മഹാനായൊരു വ്യക്തിയായിരുന്നു, നല്ലൊരു സഹപ്രവര്‍ത്തകന്‍, കുടുംബസുഹൃത്ത്. എന്റെ പ്രാര്‍ഥനയെന്നും അദ്ദേഹത്തിന്റെ കുടുംബത്തൊടൊപ്പമുണ്ട്’ എന്നുമാണ് താരത്തിന്റെ വിയോഗത്തിൽ അക്ഷയ് കുമാര്‍ കുറിച്ചിരിക്കുന്നത്.

താരത്തിന്റെ  ആദ്യ ചിത്രം  1970 ലെ മേരനാം ജോക്കർ ആണ്.  1973 ൽ ഡിംപിൾ കപാഡിയ നായികയായി ബോബി എന്ന ചിത്രത്തിൽ നായകനായി  വേഷമിടും ചെയ്‌തിരുന്നു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഏപ്രിൽ രണ്ടു മുതൽ പുതിയ പോസ്റ്റുകൾ  ഒന്നും തന്നെ വന്നിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *